Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​െക.എസ്​.ഡി.പിയിലും...

​െക.എസ്​.ഡി.പിയിലും ബന്ധുനിയമന വിവാദം

text_fields
bookmark_border
​െക.എസ്​.ഡി.പിയിലും ബന്ധുനിയമന വിവാദം
cancel

ആ​ല​പ്പു​ഴ: വ്യ​വ​സാ​യ വ​കു​പ്പി​​ന്​ കീ​ഴി​ലു​ള്ള ക​ല​വൂ​രി​ലെ കേ​ര​ള സ്​​റ്റേ​റ്റ്​ ഡ്ര​ഗ്​​സ്​ ആ​ൻ​ഡ്​​ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സി​ലെ ബ​ന്ധു​നി​യ​മ​ന​ങ്ങ​ൾ വി​വാ​ദ​മാ​കു​ന്നു. പൊ​തു​മേ​ഖ​ല സ്​​ഥാ​പ​ന​ങ്ങ​ളി​ൽ നോ​ൺ ടെ​ക്​​നി​ക്ക​ലാ​യ ക്ല​ർ​ക്ക്​/ ജൂ​നി​യ​ർ അ​സി​സ്​​റ്റ​ൻ​റ്​ ത​സ്​​തി​ക​ക​ളി​ൽ പി.​എ​സ്.​സി വ​ഴി മാ​ത്ര​മേ നി​യ​മ​നം ന​ട​ത്താ​വൂ എ​ന്നാ​ണ്​ ച​ട്ടം. എ​ന്നാ​ൽ, എ​ല്ലാ നി​യ​മ​വും കാ​റ്റി​ൽ പ​റ​ത്തി ജൂ​നി​യ​ർ അ​സി​സ്​​റ്റ​ൻ​റി​​​െൻറ പേ​ര്​ സീ​നി​യ​ർ അ​ക്കൗ​ണ്ട​ൻ​റ്​ എ​ന്നാ​ക്കി മാ​റ്റി​യാ​ണ്​ കെ.​എ​സ്.​ഡി.​പി​യി​ൽ മാ​നേ​ജ്​​മ​​െൻറി​ന്​ താ​ൽ​പ​ര്യ​മു​ള്ള​വ​രെ ജോ​ലി​യി​ൽ ക​യ​റ്റു​ന്ന​ത്.

കോ​ർ​പ​റേ​ഷ​ൻ/​ബോ​ർ​ഡ്​ റാ​ങ്ക്​ ലി​സ്​​റ്റ്​ നി​ല​വി​ലി​രി​ക്കെ പി.​എ​സ്.​സി​യെ നോ​ക്കു​കു​ത്തി​യാ​ക്കി ക​മ്പ​നി​യി​ലെ മു​തി​ർ​ന്ന ഫി​നാ​ൻ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​​​െൻറ മ​ക​ളെ അ​ദ്ദേ​ഹ​ത്തി​​​െൻറ​ത​ന്നെ കീ​ഴി​ൽ ജോ​ലി​ക്കെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ക​മ്പ​നി​യി​ൽ​നി​ന്ന്​ വി​ര​മി​ച്ച മ​റ്റൊ​രു ഉ​ദ്യോ​ഗ​സ്​​ഥ​​​െൻറ മ​ക​ൾ​ക്കും ഇ​തേ ത​സ്​​തി​ക​യി​ൽ ച​ട്ട​വി​രു​ദ്ധ​മാ​യി നേ​ര​ത്തെ നി​യ​മ​നം ന​ൽ​കി​യി​രു​ന്നു. പ​ത്ര​പ്പ​ര​സ്യം ന​ൽ​കാ​തെ ക​മ്പ​നി വെ​ബ്​​സൈ​റ്റി​ൽ മാ​ത്രം പ​ര​സ്യം ന​ൽ​കി ഫി​നാ​ൻ​സ്​ മാ​നേ​ജ​റു​ടെ മ​ക​ൾ​ക്ക്​ യോ​ഗ്യ​ത​യി​ൽ ഇ​ള​വ്​ ന​ൽ​കി​യാ​ണ്​ പി​ൻ​വാ​തി​ൽ നി​യ​മ​നം ന​ട​ത്തി​യ​ത്.

കെ.​എ​സ്.​ഡി.​പി​യി​ലെ​ത​ന്നെ സ്​​റ്റോ​ർ, പേ​ഴ്​​സ​ന​ൽ ഡി​പ്പാ​ർ​ട്​​​മ​​െൻറു​ക​ളി​ൽ പി.​എ​സ്.​സി റാ​ങ്ക്​ ലി​സ്​​റ്റി​ൽ​നി​ന്ന്​ നി​യ​മ​നം ന​ട​ത്തി​യ​പ്പോ​ഴാ​ണ്​ വ​ഴി​വി​ട്ട ഇൗ ​ബ​ന്ധു​നി​യ​മ​ന​ങ്ങ​ൾ. ക​യ​ർ കോ​ർ​പ​റേ​ഷ​നി​ൽ​നി​ന്ന്​ വി​ര​മി​ച്ച 70 വ​യ​സ്സ്​ പി​ന്നി​ട്ട​യാ​െ​ള​യാ​ണ്​ കെ.​എ​സ്.​ഡി.​പി ഫി​നാ​ൻ​സ്​ മാ​നേ​ജ​റു​ടെ ത​സ്​​തി​ക​യി​ൽ അ​വ​രോ​ധി​ച്ചി​രി​ക്കു​ന്ന​ത്. ക​മ്പ​നി​യെ പി​ടി​മു​റു​ക്കി​യ ക​മീ​ഷ​ൻ ലോ​ബി​യു​ടെ പ്ര​ധാ​ന ഇ​ട​നി​ല​ക്കാ​രി​ലൊ​രാ​​ളാ​ണ്​ ഇ​ദ്ദേ​ഹ​മെ​ന്ന്​ ആ​ക്ഷേ​പ​മു​ണ്ട്. ക്ര​മ​വി​രു​ദ്ധ ബി​ല്ലു​ക​ൾ പാ​സാ​ക്കാ​ൻ കൂ​ട്ടു​നി​ൽ​ക്കു​ന്ന​തി​നു​ള്ള പ്ര​ത്യു​പ​കാ​ര​മാ​ണ​ത്രെ​ മ​ക​ളു​ടെ നി​യ​മ​നം. ഇ​തി​നി​ടെ, യോ​ഗ്യ​നാ​യ സ്​​ഥി​രം ഫി​നാ​ൻ​സ്​ മാ​നേ​ജ​റെ നി​യ​മി​ക്കേ​ണ്ടി വ​ന്ന​പ്പോ​ൾ ഇ​ദ്ദേ​ഹ​ത്തെ ധ​ന​വ​കു​പ്പി​​​െൻറ അ​റി​വി​ല്ലാ​തെ ഫി​നാ​ൻ​സ്​ ക​ൺ​ട്രോ​ള​ർ എ​ന്ന ത​സ്​​തി​ക​യി​ലേ​ക്ക്​ പു​ന​ർ​നി​യ​മ​നം ന​ൽ​കി​യ​തും വി​വാ​ദ​മാ​യി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsnepotismmalayalam newsKSDP
News Summary - Nepotism in KSDP - Kerala News
Next Story