പീഡനാരോപണം: നെന്മേനി മുൻ പഞ്ചായത്ത് പ്രസിഡൻറിെൻറ അറസ്റ്റ് ഉടനുണ്ടാകും
text_fieldsസുല്‍ത്താന്‍ ബത്തേരി: വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ രാജിെവച്ച നെന്മേനി പഞ്ചായത്ത് പ്രസിഡൻറ് സി.ആർ. കറപ്പെൻറ അറസ്റ്റ് ഉടനുണ്ടായേക്കും. പരാതിക്കാരിയുടെ മൊഴി മജിസ്േട്രറ്റ് നേരിട്ട് രേഖപ്പെടുത്തിയതിന് ശേഷമാകും അറസ്റ്റുണ്ടാവുക എന്നതാണ് പൊലീസില്‍നിന്ന് ലഭിക്കുന്ന വിവരം. ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ സി.ആർ. കറപ്പൻ പൊലീസില്‍ ഹാജരായിട്ടില്ല. മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമങ്ങളും ആരംഭിച്ചതായി സൂചനയുണ്ട്.
കഴിഞ്ഞ ബുധനാഴ്ചയാണ് പഞ്ചായത്ത് പരിധിയിലെ താമസക്കാരിയായ യുവതി സി.ആർ. കറപ്പനെതിരെ ജില്ല പൊലീസ് മേധാവിക്കും വനിത കമീഷനും പരാതി നൽകിയത്. പഞ്ചായത്തിൽനിന്ന് വീട് അനുവദിക്കണമെങ്കിൽ തനിക്ക് വഴങ്ങണമെന്ന് ആവശ്യപ്പെെട്ടന്നും വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. സംഭവം പുറത്തറിഞ്ഞതോടെ സി.ആർ. കറപ്പനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രസിഡൻറ് സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫും ബി.ജെ.പിയും ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്തെത്തി. പരാതിയിന്മേല്‍ പൊലീസ് കേസെടുത്ത സാഹചര്യത്തില്‍ സി.പി.എം നേതൃത്വം ഇടപെട്ട് അദ്ദേഹത്തെ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനവും പഞ്ചായത്തംഗത്വവും രാജിവെപ്പിച്ചു.
നെന്മേനി പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലായിരുന്നു കറപ്പന്‍ സി.പി.എം സ്ഥാനാർഥിയായി ജയിച്ചത്. പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത മംഗലത്തായിരുന്നു മത്സരിച്ചത്. പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തതിനാൽ അവിചാരിതമായി പ്രസിഡൻറ് സ്ഥാനവും ലഭിച്ചു. ഇതിനിടെയാണ് പീഡനാരോപണം ഉയർന്നുവരുന്നതും രാജിവെക്കേണ്ടിവരുന്നതും. സി.ആർ. കറപ്പന്‍ രാജിവെച്ചതോടെ നിലവിലെ വൈസ് പ്രസിഡൻറായ എ.പി. മേരി ടീച്ചര്‍ക്കായിരിക്കും പഞ്ചായത്ത് പ്രസിഡൻറിെൻറ താൽക്കാലിക ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
