നെന്മാറ-വല്ലങ്ങി വേല ഇന്ന്
text_fieldsനെന്മാറ: വേലകളുടെ വേല എന്ന് പുകൾപെറ്റ നെന്മാറ-വല്ലങ്ങി വേല ചൊവ്വാഴ്ച ആഘോഷിക്കും. പാലക്കാട് ജില്ലയിലെ പ്രമുഖ വിളവെടുപ്പുത്സവങ്ങളിലൊന്നായ വേല മീനം 20നാണ് നടക്കുന്നത്. എണ്ണമറ്റ വാദ്യമേള കലാകാരന്മാരുടെ പങ്കാളിത്തവും തലയെടുപ്പുള്ള കൊമ്പന്മാർ അണിനിരക്കുന്ന എഴുന്നള്ളിപ്പും ആകർഷകമായ ആനപ്പന്തലുകളും വെടിക്കെട്ടുമെല്ലാം വ്യത്യസ്തമാക്കുന്നു. മീനം ഒന്നിന് കൂറയിട്ട ശേഷം വേലത്തട്ടകമായ നെല്ലിക്കുളങ്ങര ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. ഇരുദേശങ്ങളിലും കുമ്മാട്ടി, കണ്യാർകളി എന്നിവയുടെ അവതരണവും ക്ഷേത്രത്തിനകത്തെ കളമെഴുത്തുപാട്ടും വേലയുടെ പുറപ്പാടറിയിക്കുന്നു.
വല്ലങ്ങിദേശത്ത് രാവിലെ പൂജകൾക്ക് ശേഷം ശിവക്ഷേത്രത്തിൽനിന്ന് രാവിലെ 11ഒാടെ പഞ്ചവാദ്യസമേതം എഴുന്നള്ളിപ്പ്. വൈകീട്ട് നാലോടെ ബൈപാസ് റോഡിലെ ആനപ്പന്തലിൽ അണിനിരക്കും. കാവ് കയറുന്നതിന് മുമ്പായി അത്യാകർഷകമായ കുടമാറ്റം നടക്കും. ആദ്യം വല്ലങ്ങിയുടെ എഴുന്നള്ളത്ത് കാവ് കയറും. പിന്നീട്, നെന്മാറ ദേശത്തിെൻറ കാവ് കയറും. ഈ സമയത്താണ് പകൽ വെടിക്കെട്ട് തുടങ്ങുന്നത്. തായമ്പകയോടെയുള്ള രാത്രിവേല ആരംഭം പഞ്ചവാദ്യങ്ങൾ ദേശങ്ങളിലെ ക്ഷേത്രങ്ങളിൽനിന്ന് ആനപ്പന്തലിലെത്തുന്നതോടെ സമാപിക്കും. രാത്രി വെടിക്കെട്ടിന് ആദ്യം നെന്മാറയും പിന്നീട് വല്ലങ്ങിയും തിരികൊളുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
