Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇരട്ടക്കൊല:...

ഇരട്ടക്കൊല: തേങ്ങലടങ്ങാതെ ബോയൻ നഗർ

text_fields
bookmark_border
ഇരട്ടക്കൊല: തേങ്ങലടങ്ങാതെ ബോയൻ നഗർ
cancel
camera_alt

ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യാ​ൻ വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് നെ​ന്മാ​റ പൊ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ചി​നി​ടെ ബാ​രി​ക്കേ​ഡ് മ​റി​ക​ട​ന്ന യൂ​ത്ത് കോ​ൺ​ഗ്ര​സ്-​കെ.​എ​സ്‌.​യു പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കു​ന്ന​തി​നി​ടെ ത​ട​യു​ന്ന രാ​ഹു​ൽ

മാ​ങ്കൂ​ട്ട​ത്തി​ൽ എം.​എ​ൽ.​എ

നെ​ന്മാ​റ: സു​ധാ​ക​ര​ന്റെ​യും അ​മ്മ ല​ക്ഷ്മി​യു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്കു മു​ന്നി​ൽ സ​ഹോ​ദ​ര​ങ്ങ​ളും മ​ക്ക​ളും അ​ല​മു​റ​യി​ട്ട് പൊ​ട്ടി​ക്ക​ര​യു​ന്ന കാ​ഴ്ച നാ​ടി​ന്റെ​യാ​കെ ഉ​ള്ള് പൊ​ള്ളി​ച്ചു. നെ​ഞ്ചു​ല​ക്കു​ന്ന കാ​ഴ്ച​ക​ൾ​ക്കാ​ണ് പോ​ത്തു​ണ്ടി തി​രു​ത്ത​മ്പാ​ടം ബോ​യ​ൻ ന​ഗ​ർ സാ​ക്ഷ്യം​വ​ഹി​ച്ച​ത്.

ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടോ​ടെ​യാ​ണ് സു​ധാ​ക​ര​ന്റെ​യും ല​ക്ഷ്മി​യു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ച്ച​ത്. അ​ച്ഛ​ന്റെ​യും മു​ത്ത​ശ്ശി​യു​ടെ​യും ചേ​ത​ന​യ​റ്റ മു​ഖം കാ​ണാ​നെ​ത്തി​യ അ​തു​ല്യ​യെ​യും അ​ഖി​ല​യെ​യും ആ​ശ്വ​സി​പ്പി​ക്കാ​ൻ ആ​ർ​ക്കു​മാ​യി​ല്ല. നൂ​റു​ക​ണ​ക്കി​ന് പേ​രാ​ണ് മൃ​ത​ദേ​ഹം ഒ​രു നോ​ക്ക് കാ​ണാ​ൻ ബോ​യ​ൻ ന​ഗ​റി​ലെ​ത്തി​യ​ത്. വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം.​പി, കെ. ​ബാ​ബു എം.​എ​ൽ.​എ, മു​ൻ എം.​എ​ൽ.​എ കെ.​എ. ച​ന്ദ്ര​ൻ, ബി.​ജെ.​പി നേ​താ​വ് സി. ​കൃ​ഷ്ണ​കു​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

മൂ​ന്നു മ​ണി​യോ​ടെ ല​ക്ഷ്മി​യു​ടെ മൃ​ത​ദേ​ഹം നെ​ന്മാ​റ വ​ക്കാ​വ് ശ്മ​ശാ​ന​ത്തി​ലും സു​ധാ​ക​ര​ന്റെ മൃ​ത​ദേ​ഹം എ​ല​വ​ഞ്ചേ​രി തൂ​റ്റി​പ്പാ​ടം ശ്മ​ശാ​ന​ത്തി​ലും സം​സ്ക​രി​ച്ചു.

മരണകാരണം ആഴത്തിലുള്ള മുറിവുകൾ

നെ​ന്മാ​റ: കൊ​ല്ല​പ്പെ​ട്ട സു​ധാ​ക​ര​ന്റെ ശ​രീ​ര​ത്തി​ൽ ആ​ഴ​ത്തി​ലു​ള്ള ആ​റ് മു​റി​വു​ക​ളും അ​മ്മ ല​ക്ഷ്മി​യു​ടെ ദേ​ഹ​ത്ത് 12 മാ​ര​ക​മാ​യ മു​റി​വു​ക​ളു​മു​ണ്ടാ​യി​രു​ന്നെ​ന്ന് ഇ​ൻ​ക്വ​സ്റ്റ് റി​പ്പോ​ർ​ട്ട്. കൊ​ല​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ത​ന്നെ​യാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് ഉ​റ​പ്പാ​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nenmara Double Murder
News Summary - Nenmara Double Murder
Next Story