നെന്മാറ ഇരട്ട കൊലക്കേസ്; ചെന്താമരയുടെ ആദ്യ കേസിലെ ജാമ്യം റദ്ദാക്കി
text_fieldsപാലക്കാട്: 2019ൽ പോത്തുണ്ടി സ്വദേശിനി സജിതയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ചെന്താമരയുടെ ജാമ്യം റദ്ദാക്കി. നെന്മാറ ഇരട്ട കൊലക്കേസ് പ്രതിയായ സാഹചര്യത്തിലാണ് ആദ്യ കേസിലെ ജാമ്യം റദ്ദാക്കിയത്. പാലക്കാട് സെഷൻസ് കോടതിയുടേതാണ് നടപടി.
2019ൽ പോത്തുണ്ടി സ്വദേശിനി സജിതയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടയിലാണ് ചെന്താമര ജാമ്യത്തിൽ ഇറങ്ങുന്നത്. ഈ ജാമ്യവ്യവസ്ഥ പൂർണമായി ലംഘിച്ചുകൊണ്ട് പോത്തുണ്ടിയിലെ ബോയിങ് കോളനിയിൽ താമസിച്ച് വീണ്ടും രണ്ടു കൊലപാതകങ്ങൾ നടത്തുന്നത്. ചെന്താമര കോളനിയിൽ താമസിച്ചതുൾപ്പെടെ ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് നാട്ടുകാർ നേരത്തെ ചൂണ്ടികാട്ടിയിരുന്നു. എന്നാൽ, പൊലീസ് നടപടിയെടുത്തിരുന്നില്ല.
നിലവിൽ,നേരത്തെയുള്ള ജാമ്യവ്യവസ്ഥ ചെന്താമര ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പാലക്കാട് സെഷൻസ് കോടതി ജാമ്യം റദ്ദാക്കിയത്. ആലത്തുർ പൊലീസാണ് ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചത് ചൂണ്ടിക്കാട്ടി റിപ്പോർട്ട് സമർപ്പിച്ചത്. ചെന്താമര പുറത്തിറങ്ങിയാൽ വീണ്ടും ആളുകളെ കൊല്ലുമെന്ന് പറയുന്നവർ ഏറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

