Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനേമം ബി.ജെ.പിയുടെ...

നേമം ബി.ജെ.പിയുടെ കോട്ടയല്ല, വിജയിക്കുകയാണ് ലക്ഷ്യം​ -കെ. മുരളീധരൻ

text_fields
bookmark_border
നേമം ബി.ജെ.പിയുടെ കോട്ടയല്ല, വിജയിക്കുകയാണ് ലക്ഷ്യം​ -കെ. മുരളീധരൻ
cancel

ന്യൂഡൽഹി: വ‍ര്‍ഗീയതക്ക് എതിരായ പോരാട്ടമാണ് നേമത്തേതെന്ന്​ കോൺഗ്രസ് സ്ഥാനാര്‍ത്ഥി കെ.മുരളീധരൻ എം.പി. ബി.ജെ.പിയുടെ ഉരുക്കുകോട്ടയല്ല നേമം, അതുകൊണ്ട്​ തന്നെ നേമത്തെ അത്ര വലിയ ചർച്ചയാക്കേണ്ടിയിരുന്നില്ല എന്നാണ്​​ വ്യക്​തിപരമായ അഭിപ്രായ​െമന്നും അദ്ദേഹം മാധ്യമങ്ങളോട്​ പറഞ്ഞു.

പ്രാഥമിക റൗണ്ടിൽ യു.ഡി.എഫ്​​ നേട്ടമുണ്ടാക്കിക്കഴിഞ്ഞു. ഇനി നല്ല പ്രകടനം പുറത്തെടുത്ത് വിജയിക്കുകയാണ് ലക്ഷ്യം. നേമത്തിനോട്​ ചേർന്ന്​ കിടക്കുന്ന വട്ടിയൂർക്കാവിലെ എട്ട്​ വർഷത്തെ എന്‍റെ പ്രവർത്തനവും, നേമത്തെ അറിയാമെന്നുള്ള വിലയിരുത്തലുമായിരിക്കണം സ്ഥാനാർഥിയാക്കിയതിന്​ പിന്നിലെന്നാണ്​ മനസിലാക്കുന്നതെന്ന്​ അദ്ദേഹം പറഞ്ഞു. ഇന്നലെയാണ്​ കോൺഗ്രസിന്‍റെ നേതാക്കൻമാർ എന്നെ ഇക്കാര്യം അറിയിച്ചത്​.

പാർട്ടിയും മുന്നണിയും ഏൽപ്പിച്ച ദൗത്യം ആ സീറ്റ്​ പിടിച്ചെടുക്കുക എന്നതാണ്​. യു.ഡി.എഫ് വിജയിക്കുമെന്നും സർക്കാർ രൂപീകരിക്കുമെന്നും കെ.മുരളീധരൻ പറഞ്ഞു.

സീറ്റ് ലഭിക്കാത്തതിലുള്ള ലതികാ സുഭാഷി​െന്‍റ മനോവിഷമം മനസിലാക്കുന്നു. പക്ഷെ അതിനോട്​ ഇത്തരത്തിലുള്ള ഒരു പ്രതികരണം ആവശ്യമില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K MuraleedharanNemomassembly election 2021BJP
News Summary - Nemom is not the BJP's stronghold - k muraleedharan
Next Story