Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനെന്മാറയിലെ...

നെന്മാറയിലെ സ്ഥിരംസമിതി: സി.പി.എം അംഗങ്ങൾ വോട്ട്​ ചെയ്​തത്​ ബി.ജെ.പിക്ക്

text_fields
bookmark_border
Nemmara Standing Committee: CPM members voted for BJP
cancel

നെ​ന്മാ​റ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി.​പി.​എം അം​ഗ​ങ്ങ​ൾ വോ​ട്ട്​ ചെ​യ്​​ത​ത്​ ബി.​ജെ.​പി​ക്ക്​. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി​യി​ലെ ഒ​ഴി​വു​ള്ള ഒ​രം​ഗ​ത്തി​ന്​ വേ​ണ്ടി​യു​ള്ള വോ​െ​ട്ട​ടു​പ്പി​ലാ​ണ്​ ബി.​ജെ.​പി​യു​ടെ പി. ​സു​ഭ​ജ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. 20 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ കോ​ൺ​​ഗ്ര​സി​നും സി.​പി.​എ​മ്മി​നും ഒ​മ്പ​തും ബി.​ജെ.​പി​ക്ക്​ ര​ണ്ടും അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്.

ന​റു​ക്കെ​ടു​പ്പി​ലൂ​ടെ യു.​ഡി.​എ​ഫാ​ണ്​ പ​ഞ്ചാ​യ​ത്ത്​ ഭ​ര​ണം നേ​ടി​യ​ത്. ജ​നു​വ​രി 15ന് ​ന​ട​ന്ന ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ട് സി.​പി.​എം അം​ഗ​ങ്ങ​ളും ഒ​രു കോ​ൺ​ഗ്ര​സ് അം​ഗ​വും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. ഒ​ഴി​വു​ള്ള ഒ​രം​ഗ​ത്തി​ന്​ വേ​ണ്ടി​യാ​ണ്​ തി​ങ്ക​ളാ​ഴ്​​ച വോ​ട്ടെ​ടു​പ്പ്​ ന​ട​ന്ന​ത്. സി.​പി.​എ​മ്മി​ന്​ സ്ഥാ​നാ​ർ​ഥി ഉ​ണ്ടാ​യി​രു​ന്നി​ല്ല. വോ​െ​ട്ട​ടു​പ്പ്​ ന​ട​ന്ന​പ്പോ​ൾ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി സു​ഭ​ജ​ക്ക്​ 11 വോ​ട്ട്​ ല​ഭി​ച്ചു. കോ​ൺ​ഗ്ര​സ്​ സ്ഥാ​നാ​ർ​ഥി സു​നി​ത സു​കു​മാ​ര​ന്​ ല​ഭി​ച്ച​ത്​ ഒ​മ്പ​ത്​ വോ​ട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpmbjp
Next Story