Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനേ​മ​ത്ത്...

നേ​മ​ത്ത് തീപാറുന്നു... ത്രില്ലർ മൂഡിൽ മുന്നണികൾ

text_fields
bookmark_border
നേ​മ​ത്ത് തീപാറുന്നു... ത്രില്ലർ മൂഡിൽ മുന്നണികൾ
cancel
camera_alt

നേ​മം, വെ​ള്ളാ​യ​ണി ജ​ങ്ഷ​​ഷ​നി​ൽ ന​ട​ന്ന പ്ര​ചാ​ര​ണ പ​രി​പാ​ടി​യി​ൽ എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി വി. ​ശി​വ​ൻ​കു​ട്ടി​ക്ക്​ പാ​ർ​ട്ടി അ​നു​ഭാ​വി​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന രാ​ഷ്ട്രീ​യം ഉ​റ്റു​നോ​ക്കു​ന്ന നേ​മ​ത്തെ പോ​രി​ൽ അ​ടി​യും ത​ട​യു​മാ​യി ​ക​ത്തി​ക്ക​യ​റു​ക​യാ​ണ് പ്ര​ചാ​ര​ണം. മ​ണ്ഡ​ലം നി​ല​നി​ർ​ത്താ​ൻ സ​ക​ല അ​ട​വും പ​യ​റ്റു​ന്ന ഇ​ട​തു​മു​ന്ന​ണി​ക്കും 2016ലെ ​വി​ജ​യ​ത്തി​ന്‍റെ ആ​ത്​​മ​വി​ശ്വാ​സ​ത്തി​ൽ ക​ള​ത്തി​ലു​ള്ള ബി.​ജെ.​പി​ക്കും മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ക്കാ​ൻ ക​ന​ത്ത പോ​ര്​ കാ​ഴ്​​ച​വെ​ക്കു​ന്ന യു.​ഡി.​എ​ഫി​നും ഇ​ക്കു​റി ജീ​വ​ൻ​മ​ര​ണ പോ​രാ​ട്ട​മാ​ണ്. അ​തി​ന്‍റെ സൂ​ച​ന​ക​ൾ ഇ​തി​ന​കം പ്ര​ക​ട​മാ​വു​ക​യും ചെ​യ്​​തു. മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വും ത​മ്മി​ലു​ള്ള സം​വാ​ദ വെ​ല്ലു​വി​ളി​ക​ൾ​ക്ക്​ മു​​ൻ​പേ പ​ര​സ്യ സം​വാ​ദ​ത്തി​ന്​ പോ​ർ​വി​ളി ഉ​യ​ർ​ന്ന​ത്​ നേ​മ​ത്താ​യി​രു​ന്നു. അ​തു​പ​ക്ഷേ ന​ട​ക്കാ​തെ പോ​യി. പി​ന്നാ​ലെ എ​സ്.​ഡി.​പി.​ഐ സ​ഹ​ക​ര​ണ​ത്തി​ന്‍റെ പേ​രി​ൽ സി.​പി.​എ​മ്മി​നെ കേ​ന്ദ്രീ​ക​രി​ച്ചും നേ​മ​ത്ത്​ പൊ​ടി​പാ​റി​യ ച​ർ​ച്ച​ക​ൾ. ഏ​റ്റ​വു​മൊ​ടു​വി​ൽ ബു​ധ​നാ​ഴ്ച മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച്​ തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത്​ റെ​ഡ്​​ഡി​യു​ടെ റോ​ഡ്​ ഷോ. ​ഫ​ല​ത്തി​ൽ ഒ​രി​ഞ്ച്​ അ​ങ്ങോ​ട്ടോ ഇ​ങ്ങോ​ട്ടോ വി​ട്ടു​കൊ​ടു​ക്കാ​തെ കൊ​ണ്ടും കൊ​ടു​ത്തും നേ​മം പി​ടി​ക്കാ​നാ​യു​ള്ള പോ​ര്​ പാ​ര​മ്യ​ത്തി​ലാ​ണ്.

പൊ​ങ്കാ​ല ഉ​ത്സ​വം ന​ട​ക്കു​ന്ന ക​ര​മ​ന ഏ​കാം​ബേ​ശ്വ​ര കാ​മാ​ക്ഷി ക്ഷേ​ത്ര​ത്തി​ൽ

എ​ത്തി​യ നേ​മം നി​യ​മ​സ​ഭ മ​ണ്ഡ​ലം എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ വോ​ട്ട​ഭ്യ​ർ​ഥി​ക്കു​ന്നു

ഒ​രു ഭാ​ഗ​ത്ത്​ ബി.​ജെ.​പി ശ​ക്​​ത​മാ​യ സാ​ന്നി​ധ്യ​മാ​യ​തി​നാ​ൽ ആ​രു മ​ത്സ​രി​ച്ചാ​ലും ‘ഡീ​ൽ’ ആ​രോ​പ​ണ​ങ്ങ​ളു​ടെ പ​ഴി കേ​ൾ​ക്കേ​ണ്ടി​വ​രു​​ന്നു​​വെ​ന്ന​താ​ണ്​ മ​ണ്ഡ​ല​ത്തി​ന്‍റെ പ്ര​ത്യേ​ക​ത. 2016ൽ ​ദു​ർ​ബ​ല സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തി ബി.​ജെ.​പി​യെ സ​ഹാ​യി​ച്ചു​വെ​ന്ന​താ​യി​രു​ന്നു യു.​ഡി.​എ​ഫി​നെ​തി​രെ​യു​ള്ള ഇ​ട​ത്​ ആ​രോ​പ​ണ​മെ​ങ്കി​ൽ ശ​ക്​​ത​മാ​യ സ്ഥാ​നാ​ർ​ഥി​യെ​ത്തി മ​ത്​​സ​രം ക​ടു​ത്ത ഇ​ക്കു​റി, കോ​ൺ​ഗ്ര​സ്​ ​മ​തേ​ത​ര വോ​ട്ടു​ക​ൾ ഭി​ന്നി​പ്പി​ക്കു​ന്നു​വെ​ന്നാ​ണ്​ സി.​പി.​എ​മ്മി​​ന്‍റെ ആ​രോ​പ​ണം.

സം​സ്ഥാ​ന രാ​ഷ്ട്രീ​യം തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക്​ ചു​വ​ട്​ മാ​റും മു​ൻ​പേ, സ്വ​യം സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ചാ​ണ്​ ബി.​​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ്​ ശേ​ഖ​ർ നേ​മ​ത്ത്​ ചു​വ​ടു​റ​പ്പി​ച്ച​ത്. ബി.​ജെ.​പി​യു​ടെ സം​ഘ​ട​ന സം​വി​ധാ​നം മു​ഴു​വ​ൻ നേ​മ​ത്ത്​ ​​ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക​യാ​ണ്. അ​തേ സ​മ​യം ഒ. ​രാ​ജ​ഗോ​പാ​ലി​നെ​യും കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ​യും പോ​ലെ പ്ര​വ​ർ​ത്ത​ക​രു​മാ​യു​ള്ള വൈ​കാ​രി​ക ബ​ന്ധം സ്ഥാ​പി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ടോ എ​ന്ന​താ​ണ്​ പ്ര​സ​ക്​​ത​മാ​യ ചോ​ദ്യം. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ടു​ക​ണ​ക്കി​ൽ ബി.​ജെ.​പി​ക്ക്​ മേ​ൽ​ക്കൈ ന​ൽ​കി​യ മ​ണ്ഡ​ലം നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​രെ തു​ണ​ക്കു​മെ​ന്ന​തി​ലാ​ണ്​ ഈ ​ചോ​ദ്യ​ത്തി​നു​ള്ള കൃ​ത്യ​മാ​യ ഉ​ത്ത​ര​മു​ള്ള​ത്​. ഒ​പ്പം ബി.​​ജെ.​പി​ക്കു​ള്ളി​ലെ പു​ത്ത​ൻ ഗ്രൂ​പ്​ സ​മ​വാ​ക്യ​ങ്ങ​ളു​ടെ പ്ര​തി​ഫ​ല​ന​ങ്ങ​ളും വി​ജ​യ​ത്തെ നി​ശ്ച​യി​ക്കു​ന്ന നി​ർ​ണാ​യ​ക മാ​ന​ദ​ണ്ഡം. നേ​മ​ത്തും വ​ട്ടി​യൂ​ർ​ക്കാ​വി​ലും പ്ര​ക​ട​മാ​കു​ന്ന സം​ഘ​ട​ന സ​ജീ​വ​ത അ​ത്ര​ത്തോ​ളം ക​ഴ​ക്കൂ​ട്ട​ത്ത്​ പ്ര​ചാ​ര​ണ​ത്തി​ൽ പ്ര​ക​ട​മ​ല്ലെ​ന്ന ഒ​റ്റ​പ്പെ​ട്ട വി​മ​ർ​ശ​ന​ങ്ങ​ളും ഇ​തി​നോ​ട്​ ചേ​ർ​ത്തു​കാ​ണ​ണം.

മ​ണ്ഡ​ലം നി​ല​നി​ർ​ത്താ​ൻ ഇ​ട​തു​മു​ന്ന​ണി നി​യോ​ഗി​ച്ച​ത്​ വി. ​ശി​വ​ൻ​കു​ട്ടി​യെ​യാ​ണ്. വി​ക​സ​ന​ത്തു​ട​ർ​ച്ച​യും മ​ണ്ഡ​ല​ത്തി​ലെ താ​ഴെ​ത്ത​ട്ടി​ലു​ള്ള സം​ഘ​ട​നാ സം​വി​ധാ​ന​വു​മാ​ണ് ഇ​ട​ത് മു​ന്ന​ണി​യു​ടെ ക​രു​ത്ത്. മ​ന്ത്രി​യെ​ന്ന നി​ല​യി​ലെ വി​പു​ല​മാ​യ ബ​ന്ധ​ങ്ങ​ളും തു​ണ​യാ​കു​മെ​ന്നാ​ണ്​ ഇ​ട​തു ക്യാ​മ്പി​ന്‍റെ പ്ര​തീ​ക്ഷ.

2021 നി​യ​മ​സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ക്കാ​ൻ കോ​ൺ​ഗ്ര​സ് നി​യോ​ഗി​ച്ച കെ. ​മു​ര​ളീ​ധ​ര​ന് ക​ഴി​ഞ്ഞി​രു​ന്നി​ല്ല. എ​ന്നാ​ൽ, ബി.​ജെ.​പി​യി​ലെ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്റെ വി​ജ​യ​ത്തി​ന്​ ത​ട​യി​ട്ട​തും വി.​ശി​വ​ൻ​കു​ട്ടി​യു​ടെ വി​ജ​യ​ത്തി​ന്​ വ​ഴി​യൊ​രു​ക്കി​യ​തും കെ. ​മു​ര​ളീ​ധ​ര​ൻ പി​ടി​ച്ച 36,524 വോ​ട്ടു​ക​ളാ​ണെ​ന്ന​ത്​ വ​സ്തു​ത​യാ​ണ്​. ഇ​ക്കു​റി​യും കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ന്‍റെ ക​രു​ത്ത​നാ​യ സ്ഥാ​നാ​ർ​ഥി​യു​ടെ മി​ക​വി​ൽ വ​ലി​യ ആ​ത്​​മ​വി​ശ്വാ​സ​ത്തി​ലാ​ണ്​ കോ​ൺ​ഗ്ര​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trivandrmKeralaKerala Assembly Election 2026
News Summary - nemam Fronts in thriller mood
Next Story