നെല്ലിയാമ്പതി: ഹരജി നേരത്തെ പരിഗണിക്കണമെന്ന അപേക്ഷ തള്ളി
text_fieldsന്യൂഡൽഹി: നെല്ലിയാമ്പതി മിന്നാമ്പാറ എസ്റ്റേറ്റിലെ ബംഗ്ലാവ്, ഉടമകൾക്ക് തിരികെ നൽകണമെന്ന ഉത്തരവ് നടപ്പാക്കാത്തതിന് കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് എസ്റ്റേറ്റ് ഉടമ നൽകിയ ഹരജി നേരത്തെ പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഹരജി പരിഗണിക്കുന്ന സമയം തീരുമാനിക്കേണ്ടത് ചീഫ് ജസ്റ്റിസാണെന്ന് വ്യക്തമാക്കിയാണ് മദൻ ബി. ലോക്കൂർ അധ്യക്ഷനായ ബെഞ്ച് ആവശ്യം തള്ളിയത്.
ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപേക്ഷ നൽകിയ കാര്യം ഹരജിക്കാരനുവേണ്ടി ഹാജരായ അഡ്വ. രാജീവ് ധവാൻ ബോധിപ്പിച്ചു. സുപ്രീംകോടതി ഉത്തരവ് സാങ്കേതികമായി നിലനില്‍ക്കില്ലെന്ന് അപേക്ഷയിൽ സർക്കാർ ബോധിപ്പിച്ചിട്ടുണ്ടെന്നും ഹരജിക്കാരൻ അറിയിച്ചു.
അത്തരമൊരു അപേക്ഷ വരെട്ടയെന്നും അപ്പോൾ പരിഗണിക്കാമെന്നുമായിരുന്നു ജസ്റ്റിസ് ലോക്കൂറിെൻറ പ്രതികരണം.
ബംഗ്ലാവ് തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഉടമകൾ നൽകിയ പ്രധാന ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും ഇതിനിെടയാണ് സമാന ആവശ്യമുന്നയിക്കുന്ന മറ്റൊരു ഹരജിയിൽ ഇടക്കാല ഉത്തരവിലൂടെ ബംഗ്ലാവ് 15 ദിവസത്തിനകം ഉടമസ്ഥര്‍ക്ക് തിരികെ നല്‍കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചതെന്നും കേരളം ബോധിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം പരിഗണിച്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് സംസ്ഥാന സർക്കാർ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
