നെല്ലിയാംപതിയിലും തെളിയുന്നത് വൻകിടക്കാരെ സഹായിക്കുന്ന നയം
text_fieldsപത്തനംതിട്ട: നെല്ലിയാംപതി ഭൂമി ഏറ്റെടുക്കുന്നതിലും തെളിയുന്നത് വൻകിട ഭൂവുടമകളെ സഹായിക്കുന്ന സർക്കാർ നയം. നിയമതടസ്സങ്ങളെല്ലാം നീങ്ങി, സർക്കാറിന് ഏറ്റെടുക്കാൻ വഴിതെളിഞ്ഞതാണ് നെല്ലിയാംപതിയിലെ 2000 ഏക്കർ ഭൂമി. കൈവശക്കാരായ ഏഴ് കമ്പനികൾ സുപ്രീംകോടതിയിൽവരെ പോയെങ്കിലും അവരുടെ വാദം കോടതി നിരസിക്കുകയായിരുന്നു. ഭൂമി ഏറ്റെടുക്കാമെന്ന് നിയമവകുപ്പും ശിപാർശ ചെയ്തിരുന്നു. എന്നിട്ടും സർക്കാർ മടിച്ചുനിൽക്കുെന്നന്നാണ് എ.ജിയുടെ ഉപദേശം തേടാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തിലൂടെ തെളിയുന്നത്.
മുഖ്യമന്ത്രിയുടെ കരണംമറിച്ചിലിനുപിന്നിൽ ഒരു തേയിലക്കമ്പനിയാണെന്ന് ആക്ഷേപമുയരുന്നുണ്ട്. പാർട്ടിക്ക് താൽപര്യമുള്ള സ്ഥാപനത്തിെൻറ പ്രധാന പരസ്യദാതാവാണെത്ര ഇൗ കമ്പനി. സംസ്ഥാനത്ത് തോട്ടംമേഖലയിൽ അഞ്ചുലക്ഷം ഏക്കർ ഭൂമി ഏറ്റെടുക്കാമെന്ന് റവന്യൂ വകുപ്പ് നിയോഗിച്ച സ്പെഷൽ ഒാഫിസർ റിപ്പോർട്ട് നൽകിയിരുന്നു. അതിന് നിയമനിർമാണം ആവശ്യമാണ്. ഏറ്റെടുക്കുന്ന തോട്ടഭൂമി തൊഴിലാളികളുടെ സഹകരണസംഘത്തിന് നൽകണമെന്നായിരുന്നു സ്പെഷൽ ഒാഫിസറുടെ ശിപാർശ. ഇതിൽ നടപടിയെടുക്കാതിരുന്ന സർക്കാർ സമാന നിലപാടാണ് നെല്ലിയാംപതിയിലും സ്വീകരിച്ചിരിക്കുന്നതെന്നാണ് വിമർശനമുയരുന്നത്.ഭൂമി ഏറ്റെടുക്കുന്നതിന് നിയമപ്രശ്നമൊന്നും നിലവിലില്ലെന്ന് ഇതുമായി ബന്ധപ്പെട്ട കേസിൽ സർക്കാറിനുവേണ്ടി വാദിച്ച മുൻ ഗവ. പ്ലീഡർ സുശീല ആർ. ഭട്ട് ‘മാധ്യമ’ത്തോട് പറഞ്ഞു.
വനസംരക്ഷണ നിയമത്തിെൻറ പരിധിയിലെ ഭൂമിയാണിതെന്നാണ് വിധിച്ചിട്ടുള്ളത്. അവിടെ കൃഷി നടത്തുകയല്ലാതെ മറ്റൊന്നിനും ഉപയോഗിക്കാൻ പാടില്ല. താൻ സർക്കാർ അഭിഭാഷകയായിരിക്കെ ഇത് വനഭൂമിയാണെന്ന വാദമാണ് ഉയർത്തിയത്. അത് ൈഹകോടതിയും അംഗീകരിക്കുകയായിരുന്നു. നെല്ലിയാമ്പതിയിലെ ഭൂമി ഏറ്റെടുത്താൽ പകുതി അവിടുത്തെ തൊഴിലാളികൾക്ക് കൃഷിക്ക് നൽകാനാവും. ബാക്കി വനമായി സംരക്ഷിക്കാനാകുമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
