വായ്പ തിരിച്ചടക്കേണ്ട ബാധ്യത എൽ.ഡി.എഫിനോ യു.ഡി.എഫിനോ വരില്ല, അതിനുള്ളിൽ ബി.ജെ.പി അധികാരത്തിലെത്തും -കെ.സുരേന്ദ്രൻ
text_fieldsകെ. സുരേന്ദ്രൻ
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി കേന്ദ്രസർക്കാർ അനുവദിച്ച തുക ഗ്രാന്റ് പോലെ തന്നെയാണെന്നും അതിനെ വായ്പയായി കണക്കാക്കാനാവില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. 50 വർഷം കഴിഞ്ഞ് വായ്പ തിരിച്ചടക്കുന്നതിനെ കുറിച്ച് യു.ഡി.എഫും എൽ.ഡി.എഫും ചിന്തിക്കേണ്ട. അടുത്ത തവണ തന്നെ ദേശീയ കക്ഷി കേരളത്തിൽ അധികാരത്തിലെത്തുമെന്നും കെ.സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
മുണ്ടക്കൈ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാറിന്റെ മനുഷത്വവിരുദ്ധമായ നിലപാടിൽ ഒരു മാറ്റവും വന്നിട്ടില്ലെന്ന് മന്ത്രി കെ.രാജൻ പറഞ്ഞിരുന്നു. ദുരന്തം ഉണ്ടായത് മുതൽ മനുഷത്വവിരുദ്ധമായ നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉപാധികൾ ഇല്ലാത്ത ധനസഹായമാണ് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടതെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു.
ഉപാധികളില്ലാത്ത ധനസഹായം അനുവദിക്കുന്നതിന് പകരം വായ്പ നൽകാമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്. അതിനുള്ള നിബന്ധനകൾ പേടിപ്പിക്കുന്നതാണ്. 45 ദിവസത്തിനകം 529 കോടി രൂപ ചെലവഴിച്ചെ മതിയാകു എന്ന് പറയുന്നത് കൂടുതൽ പ്രതിസന്ധിയുണ്ടാക്കും. ലഭിച്ച പണം എങ്ങനെ ചെലവഴിക്കാമെന്നതിൽ പരിശോധനയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
50 വര്‍ഷത്തേക്കുള്ള വായ്പാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 16 പദ്ധതികള്‍ക്കായി 529 കോടിയുടെ വായ്പ കേന്ദ്രസർക്കാർ വയനാട് പുനരധിവാസത്തിനായി അനുവദിച്ചിരുന്നു. എന്നാൽ, മാർച്ച് 31നകം ഈ തുക ചെലവഴിക്കണമെന്ന വ്യവസ്ഥ വെച്ചിരുന്നു. അപ്രായോഗിക നിർദേശം ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

