അൽഖാഇദ വേട്ട: യാകൂബിെൻറ അറസ്റ്റ് വിശ്വസിക്കാൻ കഴിയാതെ സമീപവാസികൾ
text_fieldsകൊച്ചി: കണ്ടന്തറയിൽ പൊറോട്ടക്കട തൊഴിലാളിയായ പശ്ചിമബംഗാൾ സ്വദേശി യാകൂബ് ബിശ്വാസിനെ എൻ.ഐ.എ അറസ്റ്റ് ചെയ്തതിെൻറ ഞെട്ടലിലാണ് സമീപവാസികൾ.
പുലർച്ച മുതൽ രാത്രി വൈകുംവരെ ഇവിടെ ജോലി ചെയ്തിരുന്നു ഇയാൾ. ഹോട്ടലുകളിലും മറ്റും മൊത്തമായി പൊറോട്ട കൊടുക്കുന്ന കടയാണിത്. എപ്പോഴും കടയിൽ ജോലിചെയ്യുന്ന ആളെന്നനിലക്ക് സമീപവാസികൾക്കും സുപരിചിതനാണ്. കടയടച്ച ശേഷം തൊട്ടടുത്ത് അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നിടത്തുതന്നെയാണ് യാകൂബും കഴിഞ്ഞിരുന്നത്.
അടിമാലിയിൽനിന്ന് മൂന്നുമാസം മുമ്പാണ് യാകൂബ് ബിശ്വാസ് കണ്ടന്തറയിലെ കടയിൽ എത്തിയത്. അടിമാലി ഇരുനൂറേക്കറിൽ പെരുമ്പാവൂർ സ്വദേശിയുടെ ചപ്പാത്തിക്കടയിലായിരുന്നു ജോലി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

