Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാട്ടർ ടാങ്കിൽ വെള്ളം...

വാട്ടർ ടാങ്കിൽ വെള്ളം നിറഞ്ഞതിനെ ചൊല്ലി തർക്കം; പെൺകുട്ടിയെ ആക്രമിച്ച കേസിൽ അയൽവാസി അറസ്റ്റിൽ

text_fields
bookmark_border
വാട്ടർ ടാങ്കിൽ വെള്ളം നിറഞ്ഞതിനെ ചൊല്ലി തർക്കം; പെൺകുട്ടിയെ ആക്രമിച്ച കേസിൽ അയൽവാസി അറസ്റ്റിൽ
cancel

പത്തനാപുരം: വാട്ടർ ടാങ്കിൽ വെള്ളം നിറഞ്ഞുകവിഞ്ഞത് ചോദ്യം ചെയ്തതിന് 19 കാരിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലുംകടവ് ശാലേംപുരം തുരുത്തി ബിൽഡിങ്ങിൽ വാടകക്ക് താമസിക്കുന്ന ഹന്ന ഫിലിപ്പ് രാജിയെ(19) വീട് കയറി ആക്രമിച്ച കേസിലാണ് അയൽവാസിയായ സുനിൽകുമാറിനെ പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച രാവിലെ 11 ഓടെയാണ് സംഭവം. ഇരുവരും ഒരേ ഫ്ലാറ്റിൽ വാടകക്ക് താമസിക്കുന്നവരാണ്. ഇരുവരും വെള്ളത്തിനായി ഒരു മോട്ടോർ ആണ് ഉപയോഗിക്കുന്നത്. സുനിൽകുമാറിന്റെ കുടുംബം ടാങ്കിൽ വെള്ളം നിറച്ചപ്പോൾ കവിഞ്ഞൊഴുകുന്നത് ഹന്ന ചോദ്യം ചെയ്തിരുന്നു.

ഇതിൽ പ്രകോപിതരായാണ് സുനിൽകുമാറും, ഭാര്യ ജലജയും മകൻ മിഥുനും ചേർന്ന് പെൺകുട്ടിയെ വീടിനുള്ളിൽ കയറി ക്രൂരമായി മർദിച്ചതെന്നാണ് പരാതി. മിഥുൻ വീടിനുള്ളിൽ നിന്ന ഹന്നയെ പൊക്കിയെടുത്ത് പുറത്തേക്ക് എറിയുന്ന സി.സി ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മിഥുന്റെ പിതാവ് സുനിൽകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ മിഥുനും ജലജക്കും വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsGirl AttackedKollam
News Summary - Neighbour arrested in case involving attack on a girl
Next Story