Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദമ്പതിക​െള ആക്രമിച്ച്​...

ദമ്പതിക​െള ആക്രമിച്ച്​ കവർച്ചക്ക്​ ശ്രമിച്ച അയൽവാസിയും സുഹൃത്തും അറസ്റ്റിൽ

text_fields
bookmark_border
ദമ്പതിക​െള ആക്രമിച്ച്​ കവർച്ചക്ക്​ ശ്രമിച്ച അയൽവാസിയും സുഹൃത്തും അറസ്റ്റിൽ
cancel

കൊടുങ്ങല്ലൂർ: തൃശൂർ ജില്ലയിലെ മതിലകം മതിൽമൂലയിൽ വയോധിക ദമ്പതികളെ ആക്രമിച്ച് കവർച്ച ചെയ്യാൻ ശ്രമിച്ച കേസിൽ സമീപവാസിയും, സുഹൃത്തും അറസ്റ്റിൽ. മതിൽ മൂല പുന്നച്ചാലിൽ ജിഷ്ണു (21), എസ്.എൻ.പുരം പൊരി ബസാർ തെക്കൂട്ടത്തിൽ വിഷ്ണു (21) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

മതിൽ മൂലയിൽ ദേശീയ പാതയുടെ സമീപം താമസിക്കുന്ന സ്രാമ്പിക്കൽ ഹമീദ് (82), ഭാര്യ സുബൈദ (72) എന്നിവരാണ് ഞായറാഴ്ച പുലർച്ചെ അക്രമത്തിനിരയായത്. ചെറുത്ത് നിൽപ്പിനിടെ സുബൈദ ഒച്ചവെച്ചതോടെ അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിന് ശേഷം പരിസരത്ത് ബൈക്കിൽ കറങ്ങി നടന്ന അക്രമികളെ പ്രദേശത്ത് നിന്ന് തന്നെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആദ്യം ഒഴിഞ്ഞ് മാറിയ പ്രതികൾ തെളിവ് നിരത്തി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsRobberyPolice Arrest
Next Story