സമീപവാസികളായ സഹോദരങ്ങൾ അടുത്തടുത്ത ദിവസങ്ങളിൽ മരണമടഞ്ഞു
text_fieldsഎൽസമ്മ വർക്കി, എം.കെ. വർഗീസ്
ചെങ്ങന്നൂർ: സമീപവാസികളായ സഹോദരങ്ങൾ അടുത്തടുത്ത ദിവസങ്ങളിൽ മരണമടഞ്ഞു. ചെന്നിത്തല തെക്കുംമുറി മുണ്ടുവേലിലാണ് ജേഷ്ഠാനുജൻമാരുടെ മക്കളായ സഹോദരനും സഹോദരിയും അടുത്ത ദിവസങ്ങളിൽ വിട്ടുപിരിഞ്ഞത്.
മുണ്ടുവേലിൽ വീട്ടിലെ ഏറ്റവും മുതിർന്ന സഹോദരനായിരുന്ന എം. മാമ്മൻ കൊച്ചിട്ടിയുടെ ഏകമകളായ എൽസമ്മ വർക്കി (85) വ്യാഴാഴാഴ്ച രാവിലെ നിര്യാതയായി. ഞായറാഴ്ചയാണ് ഈ കുടുംബത്തിലെ ഇളയ സഹോദരനായിരുന്ന എം. കോശിയുടെ മകൻ എം.കെ. വർഗീസ് (സണ്ണി-71) മരണമടഞ്ഞത്.
സഹോദരന്റെ വേർപാട് അറിഞ്ഞതിനെ തുടർന്ന് സഹോദരി മോഹലസ്യപ്പെട്ട് വീഴുകയായിരുന്നു. മാവേലിക്കര തഴക്കര വാലുപറമ്പിൽ കുടുംബാംഗമായ പരേതനായ ജെ. വർക്കിയായിരുന്നു എൽസിക്കുട്ടിയുടെ ജീവിതപങ്കാളി. ഏക മകളായിരുന്നതിനാൽ വിവാഹശേഷം ഇവർ മുണ്ടുവേലിൽ വീട്ടിലായിരുന്നു താമസം.
മക്കൾ: സാറാമ്മ വർക്കി (റിട്ട. അധ്യാപിക, ആന പ്രമ്പാൽ മാർത്തോമ്മാ സകൂൾ), സജിമോൻ, പരേതനായ മോനച്ചൻ. ഞായറാഴ്ച മരണമടഞ്ഞ സഹോദരന്റെ സംസ്ക്കാരം ചൊവ്വാഴ്ചയാണ് നടത്തിയത്. കോട്ടയം കറുകച്ചാൽ ഈമുറിക്കൽ കുടുംബാംഗമാണ് റെയ്ച്ചൽ. ദമ്പതികൾക്ക് മക്കളില്ല.

