Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപനമരം ഇരട്ടക്കൊല:...

പനമരം ഇരട്ടക്കൊല: അയൽവാസി അറസ്​റ്റിൽ

text_fields
bookmark_border
പനമരം ഇരട്ടക്കൊല: അയൽവാസി അറസ്​റ്റിൽ
cancel

മാ​ന​ന്ത​വാ​ടി: പ​ന​മ​രം താ​ഴെ നെ​ല്ലി​യ​മ്പ​ത്ത് റി​ട്ട. അ​ധ്യ​പ​ക​നും ഭാ​ര്യ​യും കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി​യാ​യ പ്ര​തി​യെ പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തു. താ​ഴെ നെ​ല്ലി​യ​മ്പം കാ​യ​ക്കു​ന്ന് കു​റു​മ കോ​ള​നി​യി​ലെ അ​ർ​ജു​നെ (24) യാ​ണ് മാ​ന​ന്ത​വാ​ടി ഡി​വൈ.​എ​സ്.​പി എ.​പി. ച​ന്ദ്ര​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്.

ജൂ​ൺ 10ന് ​രാ​ത്രി​യാ​ണ് താ​ഴെ നെ​ല്ലി​യ​മ്പം പ​ത്മാ​ല​യ​ത്തി​ൽ കേ​ശ​വ​നും (72) ഭാ​ര്യ പ​ത്മാ​വ​തി​യും (69) കു​ത്തേ​റ്റ് മ​രി​ച്ച​ത്. മോ​ഷ​ണ​ത്തി​നാ​യി വീ​ട്ടി​ൽ നേ​ര​ത്തേ ക​യ​റി​ക്കൂ​ടി​യ പ്ര​തി​യെ കേ​ശ​വ​ൻ ക​ണ്ട​തി​നെ തു​ട​ർ​ന്ന് കു​ത്തി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​ത് ക​ണ്ട പ​ത്മാ​വ​തി​യെ​യും അ​ർ​ജു​ൻ ആ​ക്ര​മി​ച്ച് ഓ​ടി​ര​ക്ഷ​പ്പെ​ട്ടു.

അ​ന്വേ​ഷ​ണ​ത്തി‍െൻറ ഭാ​ഗ​മാ​യി പൊ​ലീ​സ് അ​ഞ്ചു​ല​ക്ഷ​ത്തോ​ളം ഫോ​ൺ വിളിക​ളും നൂ​റ്റ​മ്പ​തോ​ളം സി.​സി.​ടി.​വി​ക​ളും പ​രി​ശോ​ധി​ച്ചു. മൂ​വാ​യി​ര​ത്തോ​ളം മു​ൻ​കാ​ല കു​റ്റ​വാ​ളി​ക​ളെ​യും ചോ​ദ്യം​ചെ​യ്തു.

അ​ർ​ജു​നെ ചോ​ദ്യം​ചെ​യ്ത​പ്പോ​ൾ മൊ​ഴി​യി​ൽ വൈ​രു​ധ്യം ക​ണ്ട​തി​നെ തു​ട​ർ​ന്ന് കൂ​ടു​ത​ൽ ചോ​ദ്യം​ചെ​യ്യാ​നാ​യി ഡി​വൈ.​എ​സ്.​പി ഓ​ഫി​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി. ഇ​തി​നി​ടെ വി​ഷം ക​ഴി​ച്ച് ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു.

ചി​കി​ത്സ പൂ​ർ​ത്തി​യാ​യ​ശേ​ഷം വീ​ണ്ടും ചോ​ദ്യം​ചെ​യ്ത​പ്പോ​ഴാ​ണ് പ്ര​തി കു​റ്റം സ​മ്മ​തി​ച്ച​തെ​ന്ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി അ​ര​വി​ന്ദ് സു​കു​മാ​ർ പ​റ​ഞ്ഞു. ഒ​ന്ന​ര​വ​ർ​ഷം മു​മ്പ് ഇ​യാ​ൾ വീ​ടി​ന​ടു​ത്തു​ള്ള മ​റ്റൊ​രു വീ​ട്ടി​ൽ ക​യ​റി മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്​​ടി​ച്ചതാ​യും പൊ​ലീ​സ് പ​റ​യു​ന്നു.

പ്ര​തി​യെ കൃ​ത്യം ന​ട​ന്ന വീ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു. പി​ന്നാ​ലെ മാ​ന​ന്ത​വാ​ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. പ്ര​തി​യെ ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പൊ​ലീ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panamaramMurder Cases
News Summary - Neighbor arrested in Panamaram double murder
Next Story