നാലുവയസ്സുകാരിയുടെ മാല മോഷ്ടിച്ച അയൽവാസി പിടിയിൽ
text_fieldsഅഭിലാഷ്
ചെങ്ങന്നൂർ: നാല് വയസ്സുകാരിയുടെ മാല മോഷണം പോയ കേസിൽ പ്രതി പിടിയിൽ. പുലിയൂർ തോന്നക്കാട് പൊറ്റമേൽക്കടവ് ചാത്തമേൽക്കുറ്റി അഭിലാഷ് ഭവനത്തിൽ അഭിലാഷിനെയാണ് (38) അറസ്റ്റ് ചെയ്തത്. അയൽവാസിയായ നാല് വയസ്സുകാരി കളിച്ചുകൊണ്ടിരുന്നപ്പോൾ അനുനയിപ്പിച്ച് മാല മോഷ്ടിക്കുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു.
വീട്ടുകാർക്ക് സംശയം തോന്നി പൊലീസിൽ പരാതി നൽകുകയായിരുന്നു. ചെങ്ങന്നൂർ ബസ് സ്റ്റാൻഡിൽനിന്നാണ് എസ്.ഐ എസ്.വി. ബിജുവിെൻറ നേതൃത്വത്തിൽ പിടികൂടിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ സ്വർണമാല പണയംെവച്ച രശീതിയും പണവും അഭിലാഷിെൻറ വീട്ടിൽനിന്ന് പൊലീസ് കണ്ടെടുത്തു.

