Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഴ കനത്തു; നെഹ്രുട്രോഫി വള്ളംകളി മാറ്റിവെച്ചു

text_fields
bookmark_border
nehru-trophy
cancel
camera_alt??????: ??.? ?????????

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ അറുപത്തിയേഴാമത് നെഹ്റുട്രോഫി ജലമേളയും ചാമ്പ്യ ൻസ് ബോട്ട് ലീഗ് ഉദ്ഘാടന മത്സരങ്ങളും മാറ്റിവെച്ചു. ശനിയാഴ്ച ആലപ്പുഴ പുന്നമടക്കായലിൽ നടക്കേണ്ടിയിരുന്ന വള്ളം കളി മത്സരങ്ങൾ മാറ്റിവെച്ചതായി മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താസമ്മേളനത്തിൽ അറിയിച്ചത്. പുതുക്കിയ തിയതി പിന്നീട്​ അറിയിക്കും.

മഴയെ തുടർന്ന്​ നദികളിലും കായലുകളിലും ക്രമാതീതമായി ജലനിരപ്പ്​ ഉയർന്നത്​ കണക്കിലെടുത്താണ്​ വള്ളംകളി മാറ്റിയത്​. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തി​​േൻറതാണ്​ തീരുമാനം. കഴിഞ്ഞ വർഷവും പ്രളയത്തെത്തുടർന്ന് വള്ളംകളി മാറ്റിവെച്ചിരുന്നു.

സംസ്ഥാനത്ത്​ ഒമ്പത്​ ജില്ലകളിൽ റെഡ്​ അ​ലർട്ട്​ പ്രഖ്യാപിച്ചിട്ടുണ്ട്​. വടക്കന്‍ ജില്ലകളില്‍ അടുത്ത 24 മണിക്കൂര്‍ അതിതീവ്ര മഴയുണ്ടാകുമെന്നും ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nehru Trophy postponed - Kerala news
Next Story