നെഹ്‌റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പന തുടങ്ങി
text_fieldsആലപ്പുഴ: 69ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ നേരിട്ടുള്ള ടിക്കറ്റ് വില്‍പന തുടങ്ങി. ആർ.ഡി.ഒ ഓഫിസില്‍ നടന്ന ചടങ്ങിൽ സംവിധായകൻ ഷാഹി കബീർ ഹോട്ടൽ റമദ ജനറൽ മാനേജർ ജോസഫ് കെ. ജേക്കബിന് ടിക്കറ്റ് നല്‍കി വില്‍പന ഉദ്ഘാടനം ചെയ്തു. ഹബീബ് തയ്യിലിനും സംവിധായകൻ ഷാഹി കബീർ വള്ളംകളിയുടെ ടിക്കറ്റ് നല്‍കി.
ആഗസ്റ്റ് 12ന് പുന്നമടയില്‍ നടക്കുന്ന വള്ളംകളിയുടെ ടൂറിസ്റ്റ് ഗോള്‍ഡ് (നെഹ്‌റു പവിലിയന്‍) - 3000 രൂപ, ടൂറിസ്റ്റ് സില്‍വര്‍ (നെഹ്‌റു പവിലിയന്‍) - 2500 രൂപ, റോസ് കോര്‍ണര്‍ (കോണ്‍ക്രീറ്റ് പവിലിയന്‍) -1000 രൂപ, വിക്ടറി ലൈന്‍ (വൂഡന്‍ ഗാലറി)- 500 രൂപ, ഓള്‍ വ്യൂ (വൂഡന്‍ ഗാലറി) - 300 രൂപ, ലേക് വ്യൂ (വുഡന്‍ ഗാലറി) - 200 രൂപ, ലോണ്‍-100 രൂപ എന്നിങ്ങനെയാണ് വിവിധ ടിക്കറ്റുകളുടെ നിരക്ക്.
ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും കാസർകോട്, കണ്ണൂർ, വയനാട്, ഇടുക്കി ഒഴികെ ജില്ലകളിലെ എല്ലാ പ്രധാന സർക്കാർ ഓഫിസുകളിലും വള്ളംകളിയുടെ ടിക്കറ്റ് ലഭിക്കും. https://nehrutrophy.nic.in/pages-en-IN/online_ticket.php, https://feebook.southindianbank.com/FeeBookUser/kntbr എന്നീ ലിങ്കുകള്‍ വഴിയും ടിക്കറ്റെടുക്കാം.
ചടങ്ങില്‍ എന്‍.ടി.ബി.ആര്‍ സൊസൈറ്റി സെക്രട്ടറി സബ് കലക്ടര്‍ സൂരജ് ഷാജി, എന്‍.ടി.ബി.ആര്‍ എക്സി. അംഗം ജോണി മുക്കം, സീനിയർ സൂപ്രണ്ട് ഷാജി ബേബി, പ്രദീപ് ഭാസ്കർ, കെ.ജി. വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

