Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനെഹ്​റു ട്രോഫി...

നെഹ്​റു ട്രോഫി വള്ളംകളി 31ന്

text_fields
bookmark_border
നെഹ്​റു ട്രോഫി വള്ളംകളി 31ന്
cancel

കൊ​ച്ചി: കാ​ല​വ​ര്‍ഷ​ക്കെ​ടു​തി​യെ​ത്തു​ട​ര്‍ന്ന് മാ​റ്റി​യ നെ​ഹ്​​റു ട്രോ​ഫി വ​ള്ളം​ക​ളി ഈ ​മാ​സം 31ന് ​ന​ ട​ത്താ​നും പ്ര​ഥ​മ ചാ​മ്പ്യ​ന്‍സ് ബോ​ട്ട് ലീ​ഗ് (സി.​ബി.​എ​ല്‍) അ​തോ​ടൊ​പ്പം തു​ട​ങ്ങാ​നും ടൂ​റി​സം വ​കു​പ്പ ് തീ​രു​മാ​നി​ച്ചു. ആ​ല​പ്പു​ഴ പു​ന്ന​മ​ട​ക്കാ​യ​ലി​ലാ​ണ് നെ​ഹ്​​റു ട്രോ​ഫി​ക്കൊ​പ്പം സി.​ബി.​എ​ല്‍ ന​ട​ക് കു​ന്ന​ത്. ഈ ​മാ​സം 10ന് ​ര​ണ്ട്​ മ​ത്സ​ര​ങ്ങ​ളും ന​ട​ത്താ​നാ​യി​രു​ന്നു നേ​ര​ത്തേ നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

വ​ര്‍ഷ​കാ​ല വി​നോ​ദ​മാ​യി ഐ.​പി.​എ​ല്‍ മാ​തൃ​ക​യി​ല്‍ കേ​ര​ള​ത്തി​ലെ 12 ചു​ണ്ട​ന്‍ വ​ള്ളം​ക​ളി മ​ത്സ​ര​ങ്ങ​ളെ കോ​ര്‍ത്തി​ണ​ക്കി സം​സ്ഥാ​ന വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന ജ​ലോ​ത്സ​വ​മാ​യ സി.​ബി.​എ​ല്ലി​ലെ ശേ​ഷി​ച്ച മ​ത്സ​ര​ങ്ങ​ളു​ടെ പു​തു​ക്കി​യ തീ​യ​തി ഉ​ട​ന്‍ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ടൂ​റി​സം ഡ​യ​റ​ക്ട​ര്‍ പി. ​ബാ​ല​കി​ര​ണ്‍ പ​റ​ഞ്ഞു. ഒ​മ്പ​ത്​ ടീ​മു​ക​ള്‍ അ​ണി​നി​ര​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ മൊ​ത്തം 5.9 കോ​ടി രൂ​പ​യാ​ണ് സ​മ്മാ​ന​ത്തു​ക. ഓ​രോ മ​ത്സ​ര​ത്തി​ലും ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ളി​ലെ​ത്തു​ന്ന വി​ജ​യി​ക​ള്‍ക്ക് യ​ഥാ​ക്ര​മം അ​ഞ്ചു​ല​ക്ഷം, മൂ​ന്നു​ല​ക്ഷം, ഒ​രു​ല​ക്ഷം രൂ​പ സ​മ്മാ​ന​മാ​യി ല​ഭി​ക്കും.

12 മ​ത്സ​ര​ങ്ങ​ളി​ലെ​യും പോ​യ​ൻ​റു​ക​ള്‍ക്ക​നു​സ​രി​ച്ച് ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ളി​ലെ​ത്തു​ന്ന വി​ജ​യി​ക​ള്‍ക്ക് യ​ഥാ​ക്ര​മം 25 ല​ക്ഷം, 15 ല​ക്ഷം, 10 ല​ക്ഷം രൂ​പ വീ​തം സ​മ്മാ​നം ല​ഭി​ക്കും. ഓ​രോ മ​ത്സ​ര​ത്തി​ലും നാ​ലു​ല​ക്ഷം രൂ​പ വീ​തം ബോ​ണ​സ് ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsnehru trophyBoat race
News Summary - Nehru Trophy boat race - Kerala news
Next Story