പാമ്പാടിയിലെ വിവാദ ബി.ടെക് പരീക്ഷ പുനരന്വേഷിക്കണമെന്ന് വിജിലൻസ് കോടതി
text_fieldsകോഴിക്കോട്: പാമ്പാടി നെഹ്റു എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾക്ക് അഞ്ചുവർഷം മുമ്പ് നടത്തിയ ബി.ടെക് പുനഃപരീക്ഷക്കെതിരായ ആരോപണം വീണ്ടും അന്വേഷിക്കാൻ കോഴിക്കോട് വിജിലൻസ് കോടതി ഉത്തരവിട്ടു. കേസിൽ കാലിക്കറ്റ് സർവകലാശാല മുൻ വി.സി ഡോ. എം. അബ്ദുസ്സലാം, പ്രോ^വി.സി കെ. രവീന്ദ്രനാഥ്, പ്രോ^വി.സിയുടെ പേഴ്സനൽ സ്റ്റാഫ് എൻ.എസ്. രാമകൃഷ്ണൻ തുടങ്ങിയവരെ കുറ്റമുക്തരാക്കിയ വിജിലൻസ് അന്തിമ റിപ്പോർട്ട് തള്ളിയാണ് ജഡ്ജി വി. പ്രകാശിെൻറ ഉത്തരവ്. പ്രതികളെ കുറ്റമുക്തരാക്കിയ വിജിലൻസ് റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് സർവകലാശാലയിലെ ഇടത് യൂനിയൻ ജന. സെക്രട്ടറിയും ഡെപ്യൂട്ടി രജിസ്ട്രാറുമായിരുന്ന വി. സ്റ്റാലിൻ നൽകിയ ഹരജിയിലാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്.
ബി.ടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ പ്രാക്ടിക്കൽ പരീക്ഷയിൽ തോറ്റവർക്കായി നിയമം മറികടന്ന് പുനഃപരീക്ഷ നടത്തിയതാണ് വിവാദമായത്. പ്രോ^വി.സിയുടെ പേഴ്സനൽ സ്റ്റാഫിെൻറ മകൾ ഉൾപ്പെട്ടതിനാൽ വി.സിയും പ്രോ വി.സിയും ചേർന്ന് അധികാര ദുർവിനിയോഗം നടത്തിയെന്ന ഹരജിയിൽ തൃശൂർ വിജിലൻസ് കോടതി 2015ൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വി.സി, പ്രോ വി.സി, പി.എ, ഇദ്ദേഹത്തിെൻറ മകൾ എന്നിവരെ ഒന്നുമുതൽ നാലുവരെ പ്രതികളാക്കിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
മലപ്പുറം, കോഴിക്കോട് വിജിലൻസ് ഡിവൈ.എസ്.പിമാർ നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പില്ലെന്നും കേസ് നിലനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടി കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകി. ഇതിനെതിരായ ഹരജിയിൽ വിശദമായി വാദംകേട്ടശേഷമാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
