കരിപ്പൂർ: അവഗണനക്കെതിരെ പ്രവാസി ലീഗ് പ്രക്ഷോഭത്തിന്
text_fieldsതിരൂരങ്ങാടി: കരിപ്പൂർ വിമാനത്താവളത്തോട് കേന്ദ്ര-–സംസ്ഥാന സർക്കാറുകൾ കാണിക്കുന്ന അവഗണനക്കും നീതിനിഷേധത്തിനുമെതിരെ വിവിധ സമരപരിപാടികൾ സംഘടിപ്പിക്കാൻ പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
കരിപ്പൂരിൽ എല്ലാവിധ അനുമതിയുണ്ടായിട്ടും ഇതുവരെ വലിയ വിമാനമിറങ്ങാൻ നടപടിയായിട്ടില്ല.
കരിപ്പൂരിെൻറ വളർച്ചക്ക് തടസ്സമാകുന്ന നടപടികൾക്കെതിരെ പ്രവാസി ലീഗ് ഒറ്റക്കും സമാനചിന്താഗതിക്കാരുമായി ചേർന്നും സമരപരിപാടികൾ ആവിഷ്കരിക്കും.
പ്രസിഡൻറ് ഹനീഫ മൂന്നിയൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.പി. ഇമ്പിച്ചി മമ്മുഹാജി, ട്രഷറർ കാപ്പിൽ മുഹമ്മദ് പാഷ, വൈസ് പ്രസിഡൻറുമാരായ കെ.സി. അഹമ്മദ്, ജലീൽ വലിയകത്ത്, പി.എം.കെ. കാഞ്ഞിയൂർ, ഉമയനല്ലൂർ ശിഹാബുദ്ദീൻ, സെക്രട്ടറിമാരായ കെ.വി. മുസ്തഫ, സലാം വളാഞ്ചേരി, കലാപ്രേമി ബഷീർ ബാബു, എൻ.പി. ഷംസുദ്ദീൻ, കെ.കെ. അലി എന്നിവർ സംസാരിച്ചു.

