നീറ്റ്: അടിവസ്ത്രം അഴിപ്പിച്ച കേസിൽ ദുർബല നടപടി
text_fieldsകണ്ണൂർ: നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥിനിയുടെ അടിവസ്ത്രം ഡ്രസ്കോഡിെൻറ പേരിൽ അഴിച്ചുമാറ്റിയ സംഭവത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ദുർബല നടപടിയിലൊതുങ്ങുന്നു. ‘അഭിമാനക്ഷതം’ ഏൽപിച്ചതിനുള്ള ലഘുവകുപ്പനുസരിച്ച് കൈകാര്യം ചെയ്യുകയേ നിർവാഹമുള്ളൂവെന്ന് പൊലീസ് കേന്ദ്രങ്ങൾ സൂചിപ്പിച്ചു.
പ്രചരിപ്പിക്കപ്പെട്ടതുപോലെ ഏകപക്ഷീയമായ ഒന്നും ദേഹപരിശോധനയുടെ ഭാഗമായി ഉണ്ടായിട്ടില്ലെന്നാണ് പൊലീസിെൻറ പ്രാഥമികാന്വേഷണ നിഗമനം. വിദ്യാർഥിനിയുടെ മൊഴിയിൽ പ്രതികളുടെ പേരില്ല. കേസ് രജിസ്റ്റർ ചെയ്തതല്ലാതെ ആരെയും ചോദ്യം ചെയ്തിട്ടില്ല. സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്ത നാല് അധ്യാപകരും സ്ത്രീകൾ ആയതിനാൽ കേസന്വേഷണം ലഘുവായ നിലയിലേ പര്യാവസാനിക്കുകയുള്ളൂവെന്ന് പൊലീസ് സൂചന നൽകി.
സസ്പെൻഡ് ചെയ്യപ്പെട്ട നാല് അധ്യാപികമാർ മാനേജ്മെൻറിന് അവരുടെ ഭാഗം എഴുതി നൽകിയിരുന്നു. അധ്യാപികമാരുടെ വിശദീകരണം ബോധ്യമായെന്നാണ് മാനേജ്മെൻറ് വൃത്തങ്ങളുടെ വിശദീകരണം. അതിനു ശേഷം മാനേജ്മെൻറ് തങ്ങൾക്ക് തെറ്റ് പറ്റിയിട്ടില്ല എന്ന് വ്യക്തമാക്കുന്ന പ്രസ്താവനയിറക്കി.
നീറ്റ് പരീക്ഷയെഴുതാന്‍ സ്കൂളിലെത്തിയ വിദ്യാര്‍ഥിനികളെ നിയമപരമായ ദേഹപരിശോധന മാത്രമാണ് നടത്തിയത്. അടിവസ്ത്രമടക്കം അഴിപ്പിച്ചുവെന്നത് അവാസ്തവമാണ്. സി.ബി.എസ്.ഇ നല്കിയ നിര്‍ദേശമനുസരിച്ച് മാത്രമാണ് പരീക്ഷാ ഹാളിലേക്ക് കടത്തിവിട്ടത്. മെറ്റല്‍ ഡിറ്റക്ടര്‍ മുഖേനയാണ് ദേഹപരിശോധന നടത്തിയത്.
ബീപ് ശബ്ദം ഉണ്ടായപ്പോള്‍ കുട്ടികളോട് ലോഹത്തകിടുള്ള വല്ല വസ്തുക്കളും വസ്ത്രത്തിലുണ്ടെങ്കില് മാറ്റിവരണമെന്നേ ആവശ്യപ്പെട്ടുള്ളൂ. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മാനേജ്മെൻറ് അറിയിച്ചു. സ്കൂൾ അധികൃതർ പരസ്യമായി മാപ്പ് പറയണമെന്ന സി.ബി.എസ്.ഇയുടെ ആവശ്യത്തിന് തിരിച്ചടിയാണീ വിശദീകരണം. സി.ബി.എസ്.ഇ നിർദേശമനുസരിച്ച് മാപ്പ് പറയണമെങ്കിൽതന്നെ അത് മാനസിക പ്രയാസമുണ്ടാക്കിയ വിദ്യാർഥിനിയെ നേരിട്ടുകണ്ട് ചെയ്താൽ മതിയെന്നാണ് മാനേജ്മെൻറിന് കിട്ടിയ നിയമോപദേശം.
സമസ്ത എ.പി വിഭാഗേത്താട് ആഭിമുഖ്യമുള്ള മാനേജ്െമൻറിേൻറതാണ് വിവാദ നടപടി സ്വീകരിച്ച കുഞ്ഞിമംഗലത്തെ സ്കൂൾ. ഭരണപക്ഷത്തെ പ്രതികരണത്തിലും മാനേജ്മെൻറിനോടുള്ള അനുഭാവം പ്രകടമായിരുന്നു. എസ്.എഫ്.െഎ, സി.ബി.എസ്.ഇയെയാണ് പ്രശ്നത്തിൽ കുറ്റപ്പെടുത്തിയത്.
സ്കൂളിലേക്ക് മാർച്ച് നടത്തിയ ഡി.വൈ.എഫ്.െഎ നേതൃത്വം അധികൃതരിൽനിന്ന് അധ്യാപികമാരെ സസ്െപൻഡ് ചെയ്യാമെന്ന് എഴുതി വാങ്ങിയ ശേഷം പിന്തിരിയുകയായിരുന്നു. അേങ്ങയറ്റം അപമാനകരമായ സംഭവമെന്ന നിലയിൽ വിശദീകരിക്കുേമ്പാഴും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സ്കൂൾ അധികൃതരെ രൂക്ഷമായിെട്ടാന്നും വിമർശിച്ചിട്ടില്ല. ‘സ്കൂൾ അധികൃതരെകൊണ്ട് മാപ്പ് പറയിക്കുകയല്ല, ഇന്ത്യൻ ജനതയോട് പരസ്യമായി മാപ്പ് പറയാനാണ് സി.ബി.എസ്.ഇ തയാറാവേണ്ടത്’ എന്നാണ് കോടിയേരി ബാലകൃഷ്ണൻ ഫേസ്ബുക് പോസ്റ്റിൽ ആവശ്യപ്പെട്ടത്.
സി.ബി.എസ്.ഇ കേന്ദ്ര സർക്കാറിെൻറ മാനവശേഷി വിഭവ വകുപ്പിന് കീഴിലുള്ള സംവിധാനമാണ്. ഡ്രസ്കോഡുകൾ അടിച്ചേൽപിക്കുന്ന സംഘ്പരിവാർ രീതി, സി.ബി.എസ്.ഇക്ക് ഭൂഷണമല്ല. കുറച്ചുനാൾ മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിയിൽ കേരളത്തിലെ ഒരു പഞ്ചായത്ത് പ്രസിഡൻറിെൻറ ശിരോവസ്ത്രം അഴിച്ചുമാറ്റിയ സംഭവവും ഈ വിഷയവുമായുള്ള സാദൃശ്യം യാദൃച്ഛികമല്ല’-കോടിയേരി പോസ്റ്റിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
