Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനീറ്റ്​-യു.ജി;...

നീറ്റ്​-യു.ജി; മറക്കരുത്​ ഈ കാര്യങ്ങൾ

text_fields
bookmark_border
നീറ്റ്​-യു.ജി; മറക്കരുത്​ ഈ കാര്യങ്ങൾ
cancel

ഇന്ന്​ ഉച്ചക്ക്​ രണ്ടു മുതൽ അഞ്ചുവരെ നടക്കുന്ന നീറ്റ്​-യു.ജി ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ എഴുതുന്ന വിദ്യാർഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താ​െഴ പറയുന്നു.

•അഡ്​മിറ്റ്​ കാർഡ്​ എ4 വലിപ്പത്തിലുള്ള പേജിൽ പ്രി​െൻറടുത്ത്​ കൈയിൽ സൂക്ഷിക്കണം.

അഡ്​മിറ്റ്​ കാർഡി​െൻറ ആദ്യ പേജി​െൻറ മൂന്നാം ഭാഗം കോവിഡ്​ സെൽഫ്​ ഡിക്ലറേഷനാണ്​. ഇത്​ പൂരിപ്പിക്കണം. രക്ഷാകർത്താവ്​ ഇതിൽ ഒപ്പുവെക്കണം. ഡിക്ലറേഷ​െൻറ താഴെ ഇടതുഭാഗത്ത്​ നീറ്റ്​ അ​േപക്ഷ ഫോമിൽ ഒട്ടിച്ച ഫോ​േട്ടായുടെ കോപ്പി ഒട്ടിക്കണം. ഡിക്ലറേഷനിൽ പരീക്ഷാർഥിയുടെ ഇടത്​ തള്ളവിരൽ അടയാളം, ഒപ്പ്​ എന്നിവ പരീക്ഷഹാളിൽ ഇൻവിജിലേറ്ററുടെ മുന്നിൽ വെച്ചേ ഇടാൻ പാടുള്ളൂ.

•പോസ്​റ്റ്​ കാർഡ്​ സൈസ്​ ഫോ​േട്ടാ ഒട്ടിക്കേണ്ടതാണ്​ രണ്ടാമത്തെ പേജ്

വിദ്യാർഥിയുടെ ​പോസ്​റ്റ്​ കാർഡ്​ സൈസിലുള്ള കളർ ഫോ​േട്ടാ (അപേക്ഷയിൽ പതിച്ചതി​െൻറ 4x6 സൈസ്​) പരീക്ഷ കേന്ദ്രത്തിലേക്ക്​ പോകു​േമ്പാൾ ഒട്ടിച്ചുകൊണ്ടുപോകണം. പരീക്ഷഹാളിൽ വെച്ച്​ ഫോ​േട്ടാക്ക്​ കുറുകെ ഇടതുഭാഗത്ത്​ പരീക്ഷാർഥിയും വലതുഭാഗത്ത്​ ഇൻവിജിലേറ്ററും ഒപ്പിടണം. ഇതിന്​ പുറമെ ഫോ​േട്ടാക്ക്​ താഴെയുള്ള നിശ്ചിതഭാഗത്തും ഇൻവിജിലേറ്ററുടെ സാന്നിധ്യത്തിൽ (നേരത്തേ ഒപ്പിട്ടുകൊണ്ടുപോകരുത്​) അ​േപക്ഷാർഥി ഒപ്പിടണം. പരീക്ഷ കഴിഞ്ഞ്​ ഷീറ്റ്​/ പൂരിപ്പിച്ച അഡ്​മിറ്റ്​ കാർഡ്​ ഇൻവിജിലേറ്ററെ ഏൽപിക്കണം. ഇൗ ഷീറ്റ്​ ഹാളിൽ കൊണ്ടുവന്നില്ലെങ്കിൽ പരീക്ഷയെഴുതാൻ അനുവദിക്കില്ല.

•പരീക്ഷഹാളിൽ അനുവദനീയമായവ

  • അഡ്​മിറ്റ്​ കാർഡ്​
  • പരീക്ഷാർഥിയുടെ ഒറിജിനൽ തിരിച്ചറിയൽ കാർഡ്​ (12ാം ക്ലാസ്​ പരീക്ഷയുടെ ​േഫാ​േട്ടായുള്ള അഡ്​മിറ്റ്​ കാർഡ്​, പാൻ കാർഡ്​, റേഷൻ കാർഡ്​, ഡ്രൈവിങ്​ ലൈസൻസ്​, വോട്ടർ ​െഎ.ഡി, പാസ്​പോർട്ട്​​, ആധാർ കാർഡ്​, സർക്കാർ അനുവദിച്ച മറ്റേതെങ്കിലും സാധുവായ ഫോ​േട്ടായുള്ള തിരിച്ചറിയൽ കാർഡ്​).
  • അറ്റൻഡൻസ്​ ഷീറ്റിൽ ഒട്ടിക്കാൻ, അപേക്ഷ ​േഫാമിൽ ഒട്ടിച്ച ഫോ​േട്ടായുടെ ഒരു പകർപ്പ്​.
  • സുതാര്യമായ കുപ്പിയിൽ വെള്ളം.
  • സാനിറ്റൈസർ (50 മി.ലിറ്റർ)
  • ബാധകമായവർ ഭിന്നശേഷി സർട്ടിഫിക്കറ്റും സ്​ക്രൈബ്​ രേഖയും.

നേരത്തേ പരീക്ഷ കേന്ദ്രത്തിലെത്തുക

രണ്ട്​ മണിക്കാണ്​ പരീക്ഷ ആരംഭിക്കുന്നതെങ്കിലും പരീക്ഷ കേന്ദ്രത്തിലേക്കുള്ള പ്രവേശനം ഒന്നരയോടെ അവസാനിപ്പിക്കും. അതിനുശേഷം വരുന്നവരെ പ്രവേശിപ്പിക്കില്ല. പരീക്ഷ സമയമായ മൂന്ന്​ മണിക്കൂർ കഴിഞ്ഞേ പരീക്ഷ ഹാൾ വിട്ടുപോകാൻ അനുവദിക്കൂ. ഒറിജിനൽ, ഒാഫിസ്​ കോപ്പി എന്നിങ്ങനെ ഒ.എം.ആർ ഷീറ്റിന്​ രണ്ട്​ ഭാഗങ്ങളുണ്ട്​. ഇവ വേർപെടുത്തരുത്​. രണ്ടും പരീക്ഷ കഴിഞ്ഞ്​ ഇൻവിജിലേറ്ററെ ഏൽപിക്കണം. ചോദ്യങ്ങൾ അടങ്ങിയ ടെക്​സ്​റ്റ്​ ബുക്​ലെറ്റ്​ പരീക്ഷാർഥിക്ക്​ കൊണ്ടുപോകാം. പരീക്ഷക്കുശേഷം അഡ്​മിറ്റ്​ കാർഡ്​ ഇൻവിജിലേറ്ററെ ഏൽപിക്കണം. പരീക്ഷഹാളിൽനിന്ന്​ പുറത്തിറങ്ങുന്നത്​ ഇൻവിജിലേറ്ററുടെ നിർദേശം പാലിച്ചായിരിക്കണം. ടെക്​സ്​റ്റ്​ ബുക്ക്​ലെറ്റിലെയും ഒ.എം.ആർ ഷീറ്റിലെയും നമ്പറും കോഡും ഒന്നുതന്നെയെന്ന്​ ഉറപ്പുവരുത്തണം. വ്യത്യാസമുണ്ടെങ്കിൽ ഉടൻ തിരികെ നൽകി മാറ്റിവാങ്ങണം. റഫ്​ വർക്ക്​ ചെയ്യാൻ ബുക്​ലെറ്റിൽ സ്ഥലമുണ്ട്​.

കോവിഡ്​ പ്രേ​​ാ​േട്ടാകോൾ പാലിക്കണം

കോവിഡ്​ പ്രോ​േട്ടാകോൾ കർശനമായി പാലിക്കണം. പരീക്ഷ കേന്ദ്രത്തിൽനിന്ന് പ്രത്യേകമായി എൻ 95 മാസ്​ക്​ നൽകും. ഇവ ധരിച്ചുവേണം പരീക്ഷയെഴുതാൻ. ​ അതിന്​ മുമ്പ്​ സോപ്പ്​, ഹാൻഡ്​ സാനിറ്റൈസർ എന്നിവ ഉപയോഗിച്ച്​ കൈകൾ കഴുകണം. സാമൂഹിക അകലം പാലിക്കണം.

പരീക്ഷ ഹാളിൽ അനുവദനീയമല്ലാത്തവ

പേപ്പർ കഷ്​ണങ്ങൾ

* ജോമട്രി/പെൻസിൽ​ ബോക്​സ്

​* പ്ലാസ്​റ്റിക്​ പൗച്ച്​

* കാൽക്കുലേറ്റർ

* പേന

* സ്​കെയിൽ

* റൈറ്റിങ്​ പാഡ്​

* പെൻഡ്രൈവ്​

* ഇറേസർ

* കാൽക്കുലേറ്റർ

* ലോഗരിഥം ടേബിൾ

* ഇലക്​ട്രോണിക്​ പെൻ/ സ്​കാനർ

* മൊബൈൽ ഫോൺ* ബ്ലൂടൂത്ത്

* കൂളിങ്​ ഗ്ലാസ്​

* ഇയർ ഫോൺ

* മൈ​േക്രാഫോൺ

* പേജർ

* ഹെൽത്ത്​ ബാൻഡ്​

* വാലറ്റ്​

* ഹാൻഡ്​ ബാഗ്​

* ബെൽറ്റ്​

* തൊപ്പി

* വാച്ച്​

* റിസ്​റ്റ്​ വാച്ച്​

* ബ്രേസ്​ലെറ്റ്​

*കാമറ

* ആഭരണങ്ങൾ

* ലോഹസാമഗ്രികൾ

* ആഹാര പദാർഥങ്ങൾ.

•വസ്​ത്രധാരണം ശ്രദ്ധിക്കണം

*ഷൂസ്​ പാടില്ല. സ്ലിപ്പർ, താഴ്​ന്ന ഹീലുള്ള ചെരിപ്പ്​ എന്നിവയാകാം.

*കട്ടിയുള്ള സോളുള്ള പാദരക്ഷകൾ അനുവദിക്കില്ല

*വസ്​ത്രങ്ങളിൽ വലിയ ബട്ടണുകൾ പാടില്ല

*അയഞ്ഞതും നീണ്ട സ്ലീവ്​ ഉള്ളതുമായ വസ്​ത്രം അനുവദനീയമല്ല.

*വിശ്വാസപരമായ വസ്​ത്രങ്ങൾ/ സാമഗ്രികൾ ധരിക്കുന്നവർ പരിശോധനക്കായി റിപ്പോർട്ടിങ്​ സമയത്തി​െൻറ ഒരു മണിക്കൂർ മു​െമ്പങ്കിലും (ഇന്ത്യൻ സമയം ഉച്ചക്ക്​ 12.30ന്​ മുമ്പ്​) പരീക്ഷ കേന്ദ്രത്തിൽ എത്തണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neetentrance examexam
News Summary - NEET -UG; Do not forget these things
Next Story