പെരുന്നാൾ സമ്മാനമായി നദയുടെ റാങ്ക്
text_fieldsമേലാറ്റൂർ: നീറ്റ് പരീക്ഷയിൽ ഒ.ബി.സി വിഭാഗത്തിൽ ഒന്നും ജനറൽ വിഭാഗത്തിൽ 18-ഉം റാങ്ക് നേടിയ നദ ഫാത്തിമയുടെ നേട്ടം ഒലിപ്പുഴ ഗ്രാമത്തിന് പെരുന്നാൾ സമ്മാനമായി. ഒലിപ്പുഴ മനഴിയിലെ കർഷകനായ ചെട്ടിയാംതൊടി മുഹമ്മദ് ഷാഫിയുടെയും റസിയയുടെയും മൂന്ന് മക്കളിൽ ഏക പെൺകുട്ടിയായ നദ പ്രീപ്രൈമറി മുതൽ പഠനം തുടങ്ങിയത് മേലാറ്റൂർ ഇർഷാദ് ഇംഗ്ലീഷ് സ്കൂളിലാണ്.
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എവൺ ഗ്രേഡ് നേടിയ മിടുക്കി മേലാറ്റൂർ ആർ.എം ഹൈസ്കൂളിൽനിന്ന് സമ്പൂർണ എ പ്ലസോടെ പ്ലസ് ടുവും പൂർത്തിയാക്കി. ശേഷം പാല ബ്രില്ല്യൻസിൽ പരിശീലനം നേടിയാണ് നീറ്റ് പരീക്ഷ എഴുതിയത്.
ആദ്യ 100 റാങ്കിൽ ഇടം പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്ര വലിയനേട്ടം ദൈവാനുഗ്രഹവും രക്ഷിതാക്കളുടെയും അധ്യാപകരുടെയും പിന്തുണയുടെ ഫലവുമാണെന്ന് നദ ‘മാധ്യമ’ത്തോട് പറഞ്ഞു. നദയുടെ സഹോദരങ്ങളായ മുഹമ്മദ് ഹനാൻ കരുവാരകുണ്ട് നളന്ദയിൽ പ്ലസ് ടുവിനും അഹമ്മദ് യാസീൻ ശാന്തപുരം ഐ.സി.എച്ച്.എസിൽ ഒമ്പതിലും പഠിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
