Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനീ​റ്റ്​:...

നീ​റ്റ്​: സ്വാ​​​​ശ്ര​യ മെ​ഡി​ക്ക​ൽ ഫീ​സ്​ 2.5 ല​ക്ഷ​ത്തി​ൽ നി​ല​നി​ർ​ത്ത​ൽ ശ്ര​മ​ക​രം -ആ​രോ​ഗ്യ​മ​ന്ത്രി

text_fields
bookmark_border
നീ​റ്റ്​: സ്വാ​​​​ശ്ര​യ മെ​ഡി​ക്ക​ൽ ഫീ​സ്​ 2.5 ല​ക്ഷ​ത്തി​ൽ നി​ല​നി​ർ​ത്ത​ൽ ശ്ര​മ​ക​രം -ആ​രോ​ഗ്യ​മ​ന്ത്രി
cancel

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം നീ​റ്റ്​ മെ​റി​റ്റി​നെ അ​ടി​സ്​​ഥാ​​ന​പ്പെ​ടു​ത്തി​യാ​കു​​ന്ന​തോ​ടെ ഫീ​സ്​ 50,000ലും ​ര​ണ്ട​ര​ല​ക്ഷ​ത്തി​ലും നി​ല​നി​ർ​ത്ത​ൽ ശ്ര​മ​ക​ര​മാ​കുമെ​ന്ന്​ മ​ന്ത്രി കെ.​കെ.  ശൈ​ല​ജ. പ്ര​​േ​വ​ശ​നം നീ​റ്റ്​ മെ​റി​റ്റി​ൽ നി​ന്നാ​കു​ന്ന​തോ​ടെ മാ​നേ​ജ്​​മ​​െൻറ്​ സീ​റ്റ്, മെ​റി​റ്റ്​ സീ​റ്റ്​ എ​ന്നീ വേ​ർ​തി​രി​വു​ക​ൾ ഇ​ല്ലാ​താ​കും. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ നി​ല​വി​ലെ ഫീ​സ്​ ഘ​ട​ന പി​ന്തു​ട​രാ​ൻ പ്ര​യാ​സ​മാ​യി​രി​ക്കു​മെ​ന്നും മ​ന്ത്രി കെ.​കെ. ​ൈശ​ല​ജ നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു. ധ​നാ​ഭ്യ​ർ​ഥ​ന ച​ർ​ച്ച​ക്കു​ള്ള മ​റു​പ​ടി​യി​ലാ​ണ്​ മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്.

നീ​റ്റ്​ വ​രു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത്​ സ​ർ​ക്കാ​ർ ഒാ​ർ​ഡി​ന​ൻ​സ്​ ഇ​റ​ക്കി​യി​ട്ടു​ണ്ട്. ഒാ​ർ​ഡി​ന​ൻ​സ്​ മി​ക​ച്ച​താ​ണ്​ എ​ന്നാ​ണ്​ അ​ഭി​പ്രാ​യ​മെ​ങ്കി​ലും ഇ​ത്​ അ​ന്തി​മ​മ​ല്ല. വി​ഷ​യം ച​ർ​ച്ച​ ചെ​യ്യു​ന്ന​തി​ന്​ സ​ർ​ക്കാ​ർ സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ചി​രു​ന്നു. ഇ​നി​യും ച​ർ​ച്ച​ക​ൾ ന​ട​ക്കേ​ണ്ട​തു​ണ്ട്. ച​ർ​ച്ച​ക​ൾ​ക്ക്​ സ​ർ​ക്കാ​ർ മു​ൻ​കൈ എ​ടു​ക്കും. ഒാ​ർ​ഡി​ന​ൻ​സി​നെ​തി​രെ മാ​നേ​ജ്​​മ​​െൻറ്​ കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.  ഇ​ട​തു സ​ർ​ക്കാ​ർ സ്വാ​​​ശ്ര​യ മെ​ഡി​ക്ക​ൽ സ്​​ഥാ​പ​ന​ങ്ങ​ളി​ലെ ഫീ​സ്​ കു​ത്ത​നെ കൂ​ട്ടി എ​ന്ന ആ​രോ​പ​ണം ശ​രി​യ​ല്ല. യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​റി​​​െൻറ കാ​ല​ത്ത്​ ആ​റ്​ കോ​ള​ജ​ു​ക​ള​ു​മാ​യി​ മാ​ത്ര​മാ​ണ്​ ക​രാ​റി​െ​ല​ത്തി​യ​ത്. മ​റ്റ്​ കോ​ള​ജു​ക​ൾ​ക്ക്​ ഇ​ഷ്​​ട​മു​ള്ള ഫീ​സ്​ വാ​ങ്ങാ​വു​ന്ന സ്​​ഥി​തി​യാ​യി​രു​ന്നു. എ​ന്നാ​ൽ, ഇൗ ​സാ​ഹ​ച​ര്യം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന്​ 20 കോ​ള​ജു​ക​ളു​മാ​യി ഇ​ട​തു​സ​ർ​ക്കാ​ർ​ ക​രാ​റി​ലെ​ത്തി​െ​യ​ന്നും മ​ന്ത്രി മ​റു​പ​ടി​യി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ഴി​ഞ്ഞ​വ​ർ​ഷം മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​ന്​ മെ​റി​റ്റി​ൽ കു​റ​ഞ്ഞ ഫീ​സും മാ​നേ​ജ്​​മ​​െൻറ്​ ക്വാ​ട്ട​യി​ൽ കൂ​ടി​യ ഫീ​സു​മാ​യി​രു​ന്നു ഇൗ​ടാ​ക്കി​യി​രു​ന്ന​ത്. നീ​റ്റ്​ റാ​ങ്ക്​​ലി​സ്​​റ്റ്​ അ​ടി​സ്​​ഥാ​ന​പ്പെ​ടു​ത്തു​ന്ന​േ​താ​ടെ പ്ര​വേ​ശ​ന​ത്തി​ന്​ ഏ​കീ​കൃ​ത ഫീ​സ്​ ഘ​ട​ന നി​ല​വി​ൽ​വ​രും. ഇ​തോ​ടെ കു​റ​ഞ്ഞ ഫീ​സി​ൽ പ​ഠി​ക്കാ​നു​ള്ള പാ​വ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​വ​സ​ര​മാ​ണ്​ ന​ഷ്​​ട​പ്പെ​ടു​ക. ഇ​വ​ർ​ക്ക​ും ഉ​യ​ർ​ന്ന ഫീ​സ്​ ന​ൽ​കേ​ണ്ടി​വ​രും. അ​തേ​സ​മ​യം, മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ത്തി​നാ​യി സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച ഒാ​ർ​ഡി​ന​ൻ​സി​ൽ 20 ശ​ത​മാ​നം സീ​റ്റി​ൽ പാ​വ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സ്വാ​ശ്ര​യ മാ​നേ​ജ്​​മ​​െൻറു​ക​ൾ സ്​​​കോ​ള​ർ​ഷി​പ്​ ന​ൽ​ക​ണ​മെ​ന്ന്​ വ്യ​വ​സ്​​ഥ​യു​ണ്ട്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neet
News Summary - neet fee in 2.5 laks in kerala
Next Story