നീറ്റ്: തമിഴ്നാട്ടിൽ നിന്ന് എത്തിയ വിദ്യാര്‍ഥിയുടെ പിതാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
text_fieldsകൊച്ചി: നീറ്റ് പരീക്ഷ എഴുതാൻ തമിഴ്നാട്ടിൽ നിന്ന് മകനോടൊപ്പം കൊച്ചിയിലെത്തിയ തിരുവാരൂര്‍ ജില്ലയിലെ തിരുത്തുറൈപ്പൂണ്ടി കൈകാട്ടി എസ്. എസ്.കൃഷ്ണസ്വാമി (47) ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചു. തമ്മനം നളന്ദ പബ്ലിക് സ്‌കൂളിലായിരുന്നു മകൻ കസ്തൂരി മഹാലിംഗത്തിന് പരീക്ഷ. ശനിയാഴ്ച രാവിലെ കൊച്ചിയിലെത്തിയ ഇവർ ബന്ധു മുരുകന്‍ ജീവനക്കാരനായ ഹോട്ടലില്‍ മുറിയെടുക്കുകയായിരുന്നു.
ഞായറാഴ്ച രാവിലെ കൃഷ്ണസ്വാമിക്ക് ചെറിയ നെഞ്ചുവേദനയും അസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനാൽ മുരുകനാണ് കസ്തൂരിയെ പരീക്ഷ കേന്ദ്രത്തിൽ എത്തിച്ചത്. മടങ്ങിയെത്തിയപ്പോഴേക്കും കൃഷ്ണസ്വാമിയുടെ ആരോഗ്യനില വഷളായിരുന്നു. രാവിലെ എേട്ടാടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മറ്റൊരിടത്തേക്ക് റഫര്‍ ചെയ്തു. അവിടെ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
പരീക്ഷ കഴിഞ്ഞിറങ്ങിയ കസ്തൂരിയെ പൊലീസ് വാഹനത്തില്‍ ജനറല്‍ ആശുപത്രിയിലെത്തിച്ച ശേഷമാണ് മരണവിവരം അറിയിച്ചത്. തിരുപ്പൂരിൽനിന്ന് കൃഷ്ണസ്വാമിയുടെ ബന്ധുക്കളും ഇതിനകം കൊച്ചിയിലെത്തിയിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വൈകീട്ട് 4.30 ഓടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. തിരുവാരൂരിന് സമീപം സർക്കാർ ലൈബ്രേറിയനാണ് കൃഷ്ണസ്വാമി. തിരുവാരൂർ ഗവ.സ്കൂൾ പ്രധാനാധ്യാപിക ബി.മഹാദേവിയാണ് ഭാര്യ. മകള്‍ ഐശ്വര്യ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
