വിദ്യാര്‍ഥികളെ പരിശോധിച്ചവർക്കെതിരെ നടപടി -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധിച്ച നടപടി അപരിഷ്കൃതവും ക്രൂരവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരീക്ഷക്കായി നിർദേശിച്ച ഡ്രസ്കോഡ് വിദ്യാര്‍ഥികള്‍ക്ക് മാനസിക സമ്മര്‍ദമുണ്ടാക്കിയ വിഷയം കേന്ദ്രത്തെ അറിയിക്കും. സംഭവത്തിൽ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
സംഭവത്തിൽ ശക്തമായ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സഹോദരിമാരുടെ വസ്ത്രാക്ഷേപം നടത്തുന്ന ദുശാസനന്മാരാണോ പരിശോധന നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
അഖിലേന്ത്യ പ്രവേശനപരീക്ഷ ‘നീറ്റി’നായി കണ്ണൂരിലെ പരീക്ഷ സെന്ററുകളിൽ വിദ്യാർഥികളുടെ അടിവസ്ത്രം ഉൾപ്പെടെ അഴിച്ചു പരിശോധിച്ച സംഭവത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. ദേശീയതലത്തിലടക്കം സംഭവം ചൂടുപിടിച്ച ചർച്ചയായി. കണ്ണൂർ ജില്ലയിലെ ചില പരീക്ഷാ കേന്ദ്രങ്ങളിലാണ് വിദ്യാർഥികളെയും രക്ഷിതാക്കളെയും അപമാനിക്കുന്നതും മാനസികമായി തകർക്കുന്നതുമായ തരത്തിൽ തിക്താനുഭവമുണ്ടായത്.
പരീക്ഷക്കായി നിർദേശിച്ച ഡ്രസ് കോഡിെൻറ കാര്യത്തിൽ കടുംപിടിത്തം നടത്തിയ അധികൃതർ കുട്ടികളുടെ വസ്ത്രങ്ങളുടെ കൈകൾ മുറിച്ചെടുക്കുകയും അടിവസ്ത്രം ഉൾപ്പെടെയുള്ളവ അഴിച്ചു പരിശോധിക്കുകയുമായിരുന്നു. കുഞ്ഞിമംഗലം കുവ്വപ്പുറത്തെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പരീക്ഷ എഴുതാനെത്തിയ കാസർകോട് സ്വദേശിയായ വിദ്യാർഥിയുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ചത് ലോഹത്തിന്റെ ഹുക്ക് ഉണ്ടെന്ന് പറഞ്ഞായിരുന്നു. വിദ്യാർഥികൾ പ്രതിഷേധിച്ചിട്ടും ഫലമൊന്നുമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
