നീറ്റ് പരീക്ഷ ഹാളിൽ വിദ്യാർഥിനിയെ തുറിച്ചുനോക്കിയ നിരീക്ഷകനെതിരെ കേസ്
text_fieldsപാലക്കാട്: ‘നീറ്റ്’ പരീക്ഷ ഹാളില്‍ വിദ്യാര്‍ഥിനിയെ അശ്ലീലചുവയോടെ തുറിച്ചുനോക്കിയെന്ന പരാതിയില്‍ നിരീക്ഷകനെതിരെ കേസ്. മെറ്റല്‍ ഹുക്ക് ഉള്ളതിെൻറ പേരില്‍ അടിവസ്ത്രം അഴിച്ചുെവച്ചിരുന്ന വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് നടപടി. പാലക്കാട് ലയണ്‍സ് സ്കൂളിലാണ് സംഭവം. പ്രഥമ വിവര റിപ്പോര്‍ട്ടില്‍ നിരീക്ഷകെൻറ പേര് പരാമർശിച്ചിട്ടില്ല.
പരീക്ഷ ഹാളില്‍ പ്രവേശിപ്പിക്കുംമുമ്പ് വിദ്യാര്‍ഥികളെ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിച്ച് ലോഹഭാഗമുള്ളതായി കണ്ടെത്തിയ അടിവസ്ത്രം അഴിപ്പിച്ചിരുന്നു. ഇങ്ങനെ െചയ്ത ഒരു വിദ്യാർഥിനിയെ നിരീക്ഷണത്തിനെത്തിയ ഉദ്യോഗസ്ഥന് തുറിച്ചുനോക്കിയതെന്ന പരാതിയിൽ ഇന്ത്യന്‍ശിക്ഷ നിയമം 509 വകുപ്പുപ്രകാരമാണ് കേസെടുത്തതെന്ന് പാലക്കാട് ടൗണ്‍ നോര്‍ത്ത് എസ്.ഐ ആര്. രഞ്ജിത്ത് പറഞ്ഞു.
