നീറ്റ് പരീക്ഷാ കേന്ദ്രങ്ങളിൽ പരിശോധന വിവാദം
text_fieldsകണ്ണൂർ: നീറ്റ് പരീക്ഷാകേന്ദ്രങ്ങളിലെ പരിശോധന വിവാദമായി. വസ്ത്രങ്ങളുെട നിറവും നീളവും രൂപവും നിഷ്കർഷിച്ചിറങ്ങിയ നിർദേശങ്ങൾ പരീക്ഷക്കെത്തിയ മിക്ക വിദ്യാർഥികളെയും ദുരിതത്തിലാക്കി. ബർണശ്ശേരി ആർമി സ്കൂളിലും അഴീക്കോട് കസ്തൂർബ പബ്ലിക് സ്കൂളിലും ഉൾപ്പെെട പരീക്ഷാകേന്ദ്രങ്ങളിൽ രക്ഷിതാക്കളും അധികൃതരും വാക്കേറ്റത്തിലേർപ്പെട്ടു.
ശിരോവസ്ത്രം, ആഭരണങ്ങൾ, ഫുൾസ്ലീവ് വസ്ത്രങ്ങൾ, പാൻറ്, ഷൂ എന്നിവ ധരിക്കരുതെന്ന് നിഷ്കർഷിച്ചിരുന്നു. ഇതനുസരിച്ച് പരീക്ഷക്കു കയറുന്നതിനു മുമ്പ് പരിശോധന പൂർത്തിയാക്കിയാണ് 9.30ഒാടെ കുട്ടികൾ കയറിയത്. ഇതിനിടെ ശിരോവസ്ത്രമഴിച്ചെങ്കിലും ഷാൾ ഒഴിവാക്കാനാവിെല്ലന്ന് ആർമി സ്കൂളിലെത്തിയ ഒരു പെൺകുട്ടി പറഞ്ഞു.
ഒഴിവാക്കണമെന്ന് അധികൃതരും വാശിപിടിച്ചതോടെ പെൺകുട്ടി പരീക്ഷ എഴുതുന്നില്ലെന്നു പറഞ്ഞ് മാറിനിന്നു. എന്നാൽ, പിന്നീട് പെൺകുട്ടി അകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചു. ഗേറ്റിനു സമീപത്തുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഇതുതടഞ്ഞു. 10.20ഒാടെ പരീക്ഷാചുമതലയുള്ള ഉദ്യോഗസ്ഥർ പുറത്തുവന്ന് കുട്ടിയെ ഉള്ളിേലക്ക് വിളിച്ചുകൊണ്ടുപോയതോടെ മറ്റു രക്ഷിതാക്കൾ ബഹളംവെക്കുകയായിരുന്നു.
നിർദേശങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. അതിനിടെ, ജില്ലയിലെ മറ്റൊരു കേന്ദ്രത്തിൽ അടിവസ്ത്രംവരെ പരിശോധനയുടെ പേരിൽ അഴിപ്പിച്ചതായും പരാതിയുണ്ട്. ബട്ടണുകൾ ഒഴിവാക്കണമെന്ന പേരിൽ രണ്ടോ മൂന്നോ ബട്ടണുകൾ മാത്രമുള്ള പെൺകുട്ടികളുടെ വസ്ത്രങ്ങൾ കീറിമുറിച്ചതിനെതിരെയായിരുന്നു മിക്ക രക്ഷിതാക്കളുടെയും പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
