‘നീറ്റ’ലോടെ വിദ്യാർഥികൾ... ചുരിദാറിെൻറ കൈ മുറിച്ചു, പാൻറ്സിെൻറ ബട്ടൺ പറിച്ചു
text_fieldsകോഴിക്കോട്: ദേവഗിരി സി.എം.െഎ പബ്ലിക് സ്കൂളിൽ ‘നീറ്റ്’ (നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) എഴുതാനെത്തിയ ചില പെൺകുട്ടികളുടെ ചുരിദാറിെൻറ കൈ മുറിച്ചുമാറ്റിയതായി പരാതി. ആൺകുട്ടികളുടെ ജീൻസിെൻറ ലോഹബട്ടനും ഡ്രസ്കോഡ് പാലിക്കുന്നതിെൻറ ഭാഗമായി മുറിച്ചുമാറ്റാൻ നിർദേശിച്ചത് പ്രതിഷേധത്തിനിടയാക്കി. രാവിലെ 7.30 മുതൽ 8.30 വരെയുള്ള ബാച്ചിൽ പരീക്ഷകേന്ദ്രത്തിലേക്ക് പ്രവേശിച്ചവർക്കാണ് അനാവശ്യ കാർക്കശ്യം വിനയായത്.
കുട്ടികളുടെ ചുരിദാറിെൻറ കൈ മുറിക്കാനുള്ള കത്രിക ഗേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവർ തന്നെ രക്ഷിതാക്കൾക്ക് കൈമാറുകയായിരുന്നു. ധിറുതിയിൽ കൈമുറിച്ചപ്പോൾ വികൃതമായ അവസ്ഥയിലുള്ള വസ്ത്രവുമായാണ് ചില പെൺകുട്ടികൾ പരീക്ഷ എഴുതാൻ പോയത്. ആൺകുട്ടികളുടെ ജീൻസിെൻറ ലോഹബട്ടൺ മുറിച്ചപ്പോൾ ജീൻസ് തന്നെ കീറിപ്പോയ സംഭവവുമുണ്ടായി. പിന്നീട് സമീപത്തെ കടയിൽ നിന്ന് പുതിയ പാൻറ്സ് വാങ്ങി ധരിച്ചാണ് പരീക്ഷയെഴുതിയത്. ജീൻസിെൻറ പിൻവശത്തെ കീശയിലെ ചെറിയ ലോഹബട്ടൺ വരെ മുറിപ്പിച്ചും രക്ഷിതാക്കളെയും വിദ്യാർഥികളെയും വേദനിപ്പിച്ചു.
അതിനിടെ, ചുരിദാറിെൻറ കൈ മുറിച്ച വാർത്ത വാർത്താ ചാനലുകളിൽ പ്രചരിച്ചതോടെ അധികൃതർ കാർക്കശ്യം ഉപേക്ഷിച്ചു. മറ്റ് പരീക്ഷ കേന്ദ്രങ്ങളിലൊന്നും സി.എം.െഎ പബ്ലിക് സ്കൂളിലേതുപോലെ കർശന പരിശോധനയില്ലായിരുന്നു. ആചാരപരമായ വസ്ത്രങ്ങൾ ധരിക്കുന്നതിൽ കുഴപ്പമില്ലെന്നും ഇത്തരം വസ്ത്രങ്ങൾ ധരിച്ചെത്തുന്നവർ 8.30ഒാടെ എത്തി ദേഹപരിശോധനക്ക് തയാറാകണെമന്നും സി.ബി.എസ്.ഇയുടെ അറിയിപ്പുണ്ടായിട്ടും സ്കൂൾ അധികൃതരുെട നടപടി പ്രതിഷേധാർഹമാണെന്ന് രക്ഷിതാക്കളിൽ ചിലർ പറഞ്ഞു.
സി.ബി.എസ്.ഇയുടെ നിരീക്ഷകനായിരുന്ന തമിഴ്നാട് സ്വദേശിയാണ് പ്രശ്നത്തിനിടയാക്കിയതെന്ന് സി.എം.െഎ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോണി കാഞ്ഞിരത്തിങ്കൽ ‘മാധ്യമ’േത്താട് പറഞ്ഞു. സംഭവത്തിൽ സ്കൂളിന് ബന്ധമില്ല. മാർഗരേഖയും നിബന്ധനയും പ്രകാരം വന്നവരെ കടത്തിവിട്ടാൽ മതിയെന്ന് സ്കൂളിലുള്ള നിരീക്ഷകൻ ആവശ്യപ്പെട്ടിരുന്നെന്നും ഗെയ്റ്റിൽ ഡ്യൂട്ടിയിലുള്ള ആരും കുട്ടികളുടെ വസ്ത്രങ്ങൾ മുറിച്ചിട്ടില്ലെന്നും ബംഗളൂരുവിലുള്ള അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
