നീറ്റ് പരീക്ഷ: അടിവസ്ത്രമഴിപ്പിച്ച് പരിശോധിച്ചതിനെതിരെ വ്യാപകപ്രതിഷേധം
text_fieldsകണ്ണൂർ: അഖിലേന്ത്യ പ്രവേശനപരീക്ഷ ‘നീറ്റി’നായി കണ്ണൂരിലെ പരീക്ഷ സെൻററുകളിൽ വിദ്യാർഥികളുടെ അടിവസ്ത്രമുൾപ്പെടെ അഴിച്ചു പരിശോധിച്ച സംഭവത്തിനെതിരെ വ്യാപകപ്രതിഷേധം. ദേശീയതലത്തിലടക്കം സംഭവം ചൂടുപിടിച്ച ചർച്ചയായി.കണ്ണൂർ ജില്ലയിലെ ചില പരീക്ഷാകേന്ദ്രങ്ങളിലാണ് വിദ്യാർഥികളെയും രക്ഷിതാക്കളെയും അപമാനിക്കുന്നതും മാനസികമായി തകർക്കുന്നതുമായ തരത്തിൽ തിക്താനുഭവമുണ്ടായത്. പരീക്ഷക്കായി നിർദേശിച്ച ഡ്രസ് കോഡിെൻറ കാര്യത്തിൽ കടുംപിടിത്തം നടത്തിയ അധികൃതർ കുട്ടികളുടെ വസ്ത്രങ്ങളുടെ കൈകൾ മുറിച്ചെടുക്കുകയും അടിവസ്ത്രമുൾപ്പെടെയുള്ളവ അഴിച്ചു പരിശോധിക്കുകയുമായിരുന്നു. കുഞ്ഞിമംഗലം കുവ്വപ്പുറത്തെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പരീക്ഷ എഴുതാനെത്തിയ കാസർകോട് സ്വദേശിയായ വിദ്യാർഥിയുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ചത് ലോഹത്തിെൻറ ഹുക്ക് ഉണ്ടെന്ന് പറഞ്ഞായിരുന്നു. പ്രതിഷേധിച്ചിട്ടും ഫലമൊന്നുമുണ്ടായില്ല.
പരീക്ഷാ നിർദേശങ്ങളിൽ ശിരോവസ്ത്രം, ആഭരണങ്ങൾ, ഫുൾസ്ലീവ് വസ്ത്രങ്ങൾ, പാൻറ്, ഷൂ എന്നിവ ധരിക്കരുതെന്ന് നിഷ്കർഷിച്ചിരുന്നു. ഏതൊരു ലോഹവും പാടില്ല എന്നും പ്രത്യേകം പറയുന്നുണ്ട്. എന്നാൽ, ഇതിന് അടിവസ്ത്രം അഴിപ്പിക്കേണ്ടതുണ്ടോ എന്നതാണ് ചോദ്യം. മറ്റ് പോംവഴികൾ ആരായാമായിരുന്നെന്നും പി.കെ. ശ്രീമതി എം.പി ഉൾപ്പെടെയുള്ളവർ പ്രതികരിച്ചു. ഇതുസംബന്ധിച്ച് ദേശീയ വനിത കമീഷനും മനുഷ്യാവകാശ കമീഷനും മേയ് 11ന് ഡൽഹിയിൽ നേരിട്ട് പരാതി നൽകുമെന്ന് പി.കെ. ശ്രീമതി പറഞ്ഞു. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധിപ്പിക്കാമെങ്കിലും വസ്ത്രമഴിപ്പിക്കാൻ പാടില്ലായിരുന്നുവെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഇത് ക്രിമിനൽ കുറ്റമാണ്. ബട്ടണുകൾ ഒഴിവാക്കണമെന്ന പേരിൽ രണ്ടോ മൂന്നോ ബട്ടണുകൾ മാത്രമുള്ള പെൺകുട്ടികളുടെ വസ്ത്രങ്ങൾ കീറിമുറിച്ചതിനെതിരെയും രക്ഷിതാക്കൾ പരാതിപ്പെട്ടു. പരീക്ഷ എഴുതാനെത്തിയവരെ എല്ലാ അർഥത്തിലും നിരുത്സാഹപ്പെടുത്തുന്ന നടപടിയാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. മാനസികമായി തളർന്നശേഷം പരീക്ഷ എഴുതാനിരുന്നിെട്ടന്താണ് കാര്യം എന്നും രക്ഷിതാക്കൾ ചോദിക്കുന്നു.
പരിശോധന പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാനാവാത്തതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥികളെ പരിശോധനയുടെ പേരിൽ ബുദ്ധിമുട്ടിച്ച നടപടിയിൽ മുഖ്യമന്ത്രി പിണറായി വിജയെൻറ രൂക്ഷവിമർശനം. പരീക്ഷയെഴുതാന്‍ തയാറായി വരുന്ന കുട്ടികളുടെ മാനസികനിലയെ പോലും തകര്‍ക്കുന്നവിധത്തിലാണ് നിയന്ത്രണങ്ങള്‍ അടിച്ചേൽപിച്ചതെന്നും പരിഷ്കൃതസമൂഹത്തിന് ഒരുതരത്തിലും അംഗീകരിക്കാനാകാത്ത ജുഗുപ്സാവഹമായ ഇത്തരം തീരുമാനങ്ങള്‍ നടപ്പാക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തി.
നീറ്റ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് ചില പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. വിദ്യാര്‍ഥീ-വിദ്യാർഥിനികളുടെ വേഷവിധാനങ്ങളില്‍ നിര്‍ബന്ധിതമാറ്റങ്ങള്‍ വരുത്താന്‍ നിര്‍ദേശിച്ചതുമുതല്‍ പെണ്‍കുട്ടികളുടെ ആഭരണങ്ങളും മറ്റും ഒഴിവാക്കാന്‍ നിര്‍ബന്ധിച്ചതുമൊക്കെ അതില്‍ പെടും. മുഴുൈക്കയന് ഷര്‍ട്ട് ധരിച്ച കുട്ടികളില്‍ പലര്‍ക്കും ഷര്‍ട്ടിെൻറ കൈ മുറിച്ച് പ്രശ്നം പരിഹരിക്കേണ്ടി വന്നു. പെണ്‍കുട്ടികള്‍ക്ക് അവരുടെ ചുരിദാറിെൻറ കൈ മുറിക്കേണ്ടിയും ആഭരണങ്ങളും മറ്റും ഊരി മാറ്റേണ്ടിയും വന്നു. അതിനും പുറമേ അടിവസ്ത്രങ്ങളിലെ ലോഹഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശിക്കുന്നയിടം വരെ കാര്യങ്ങളെത്തിയെന്നാണ് മനസ്സിലാക്കുന്നത്. ശരിയാണെങ്കില്‍, ഇത് കടുത്ത മനുഷ്യാവകാശലംഘനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിശോധന അപരിഷ്കൃതം –രമേശ് ചെന്നിത്തല
തിരുവനന്തപുരം: നീറ്റ് പ്രവേശന പരീക്ഷയെഴുതാൻ എത്തിയ വിദ്യാർഥിനികളുടെ അടിവസ്ത്രമഴിച്ച് പരിശോധന നടത്തിയ സംഭവം കേരളീയ സമൂഹത്തിനാകെ നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്ത് മാനദണ്ഡമനുസരിച്ചാണ് ഇൗ അവഹേളനം ഉണ്ടായതെന്ന് അധികൃതർ വ്യക്തമാക്കണം. ഇത് മനുഷ്യാവകാശ ലംഘനവും ക്രിമിനൽ കുറ്റവും കൂടിയാണ്. ചില സ്വകാര്യ സ്കൂളുകളിലാണ് ഇൗ അപരിഷ്കൃതമായ രീതികൾ അരേങ്ങറിയത്. മനുഷ്യവകാശ കമീഷൻ ഇക്കാര്യത്തിൽ കൈക്കൊണ്ട നിലപാടിെന താൻ പിന്തുണക്കുന്നതായും രേമശ് ചെന്നിത്തല വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
നികൃഷ്ട ചെയ്തികൾ നടത്തിയവർക്കെതിരെ നടപടിയെടുക്കണം –പി.കെ. ശ്രീമതി എം.പി
കണ്ണൂർ: അഖിലേന്ത്യ പ്രവേശന പരീക്ഷ ‘നീറ്റി’െൻറ പേരിൽ നടന്ന ദേഹപരിേശാധനയുടെ ഭാഗമായി നികൃഷ്ട ചെയ്തികൾ നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പി.കെ. ശ്രീമതി എം.പി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജില്ലയിലുൾപ്പെെട നടന്ന സംഭവങ്ങൾ കേട്ടുകേൾവിയില്ലാത്തതാണ്. പെൺകുട്ടികൾക്കെതിരെ മനുഷ്യത്വഹീനമായ പ്രവൃത്തിയാണ് നടന്നത്. കണ്ണൂർ കുഞ്ഞിമംഗലം ടിസ്ക് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പരീക്ഷക്കെത്തിയ കാസർേകാട് ജില്ലയിലെ വിദ്യാർഥിക്ക് അടിവസ്ത്രത്തിെൻറ ഹുക്ക് ലോഹമായതിനാൽ പ്രവേശനം നിഷേധിക്കപ്പെടുകയായിരുന്നു. അഴിച്ചില്ലെങ്കിൽ പരീക്ഷ എഴുതിക്കില്ലെന്നുവന്നതോടെ മനസ്സില്ലാമനസ്സോടെ അഴിച്ച് അമ്മയുെട കൈകളിൽ ഏൽപിക്കുകയാണുണ്ടായത്. മാർഗ നിർദേശങ്ങളിലെ കടുംപിടിത്തംകാരണം ഒേട്ടറെ പേർ കൈകൾ കീറിയ വസ്ത്രവുമായാണ് പരീക്ഷയെഴുതിയത്.
കടുത്ത മനുഷ്യാവകാശ ലംഘനത്തിെൻറ പരിധിയിൽ വരുന്നതാണിത്. 17ഉം 18ഉം വയസ്സുള്ള പെൺകുട്ടികളെ നികൃഷ്ടമായ ചെയ്തികൾക്കാണ് അധികൃതർ ഇരയാക്കിയത്. പരീക്ഷയെഴുതാൻ നടപടി സ്വീകരിക്കേണ്ടവർ മാനസികമായി പീഡിപ്പിക്കുന്ന സ്ഥിതിയാണുണ്ടായത്. നിർദേശങ്ങളിൽ പാകപ്പിഴകളുണ്ടെങ്കിൽ അത് പരിശോധിക്കപ്പെടണം. നിർദേശങ്ങൾ അംഗീകരിക്കാതെ പരീക്ഷ എഴുതാൻ വന്നിട്ടുണ്ടെങ്കിൽ അതിന് മറ്റു പോംവഴികൾ ആരായുകയാണ് വേണ്ടിയിരുന്നതെന്നും എം.പി അഭിപ്രായപ്പെട്ടു.ഇതുസംബന്ധിച്ച് വനിത കമീഷനും മനുഷ്യാവകാശ കമീഷനും മേയ് 11ന് ഡൽഹിയിൽ നേരിട്ട് പരാതി നൽകും. സർക്കാറിനും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നും പി.കെ. ശ്രീമതി കൂട്ടിച്ചേർത്തു.
നടപടി വേണം –സുധീരൻ
തിരുവനന്തപുരം: നീറ്റ് പരീക്ഷക്കെത്തിയ പെൺകുട്ടികളെ നിന്ദ്യമായി അപമാനിച്ചതിന് ഉത്തരവാദികളായ മനുഷ്യാധമന്മാർക്കെതിരെ കർശനവും മാതൃകപരവുമായ നടപടി സ്വീകരിക്കാനുള്ള ഉത്തരവാദിത്തം കേന്ദ്ര--സംസ്ഥാന ഭരണാധികാരികൾക്കുണ്ടെന്ന് വി.എം. സുധീരൻ. ഇതേപ്പറ്റി അടിയന്തരമായി അന്വേഷിച്ച് കുറ്റക്കാരെ ശിക്ഷിക്കണം. പെൺകുട്ടികളുടെ അഭിമാനത്തെയും അന്തസ്സിനെയും ഇടിച്ചുതാഴ്ത്തുന്ന ഇത്തരം ‘ക്ഷുദ്രജീവികൾ’ ഇനിയും സർവിസിൽ തുടരുന്നത് നാണക്കേടാണെന്നും അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചു.
േകന്ദ്ര സർക്കാർ സ്പോൺസേഡ് മാനഭംഗം –ഡീൻ കുര്യാക്കോസ്
മലപ്പുറം: നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥികളെ വസ്ത്രമഴിച്ച് പരിശോധന നടത്തിയത് േകന്ദ്ര സർക്കാർ സ്പോൺസേഡ് മാനഭംഗമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ്. ഭരണത്തകർച്ചക്കും വർഗീയതക്കുമെതിരെ യൂത്ത് കോൺഗ്രസ് സംഘടിപ്പിക്കുന്ന യൂത്ത് മാർച്ചിെൻറ ഭാഗമായി മലപ്പുറത്തെത്തിയതായിരുന്നു അദ്ദേഹം. വിദ്യാർഥികളെ പരസ്യമായി അപമാനിച്ചതിൽ കേന്ദ്ര മാനവവിഭവശേഷി മന്ത്രി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മനുഷ്യാവകാശ കമീഷൻ കേസെടുത്തതുകൊണ്ടുമാത്രം പ്രശ്നം അവസാനിക്കുന്നില്ല. പൗരാവകാശ ലംഘനങ്ങളുടെ മറ്റൊരു പതിപ്പാണിത്. വിദ്യാർഥികളെ അപമാനിച്ചതിനെ ശക്തമായി അപലപിക്കുന്നു. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് കത്തയക്കുമെന്നും പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
കർശന നടപടി സ്വീകരിക്കണം –എ.െഎ.വൈ.എഫ്
തിരുവനന്തപുരം: ഞായറാഴ്ച നടന്ന നീറ്റ് പരീക്ഷയിൽ പെങ്കടുക്കാൻ പരീക്ഷ സെൻററുകളിൽ എത്തിയ വിദ്യാർഥിനികളെ വസ്ത്രധാരണത്തിെൻറ പേരിൽ അപമാനിക്കുകയും മാനസിക സംഘർഷത്തിലാക്കുകയും ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണെമന്ന് എ.െഎ.വൈ.എഫ് സംസ്ഥാന പ്രസിഡൻറ് ആർ. സജിലാൽ, സെക്രട്ടറി മഹേഷ്കക്കത്ത് എന്നിവർ ആവശ്യപ്പെട്ടു. മത്സരപ്പരീക്ഷക്ക് തയാറായി ഹാളിലെത്തിയ വിദ്യാർഥിനികളെ മാനസികമായി പീഡിപ്പിക്കുകയും അപമാനിക്കുകയും അന്തസ്സിനെ ചോദ്യം ചെയ്യുകയും ചെയ്ത നടപടി സാംസ്കാരിക കേരളത്തിന് അപമാനകരമാണ്. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം നടത്തി ശക്തമായ നടപടി വേണമെന്ന് എ.െഎ.വൈ.എഫ് നേതാക്കൾ ആവശ്യപ്പെട്ടു.
അപമാനകരം -എസ്.എഫ്.ഐ
തിരുവനന്തപുരം: നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥികളുടെ അടിവസ്ത്രമഴിച്ച് പരിശോധന നടത്തിയ സംഭവം അങ്ങേയറ്റം അപമാനകരമാെണന്ന് എസ്.എഫ്.െഎ സംസ്ഥാന കമ്മിറ്റി ആരോപിച്ചു. ഇത് നിന്ദ്യവും അപലപനീയവുമായ മനുഷ്യാവകാശ ലംഘനമാണ്. ഇത്തരത്തിലൊരു കൃത്യത്തിന് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കാൻ കേന്ദ്ര മാനവ വിഭവശേഷി വകുപ്പും സി.ബി.എസ്.ഇ റീജ്യനൽ ഡയറക്ടറും തയാറാവണമെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് ജെയ്ക് സി. തോമസ്, സെക്രട്ടറി എം. വിജിൻ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
