നിരാശ്രയർക്കൊപ്പം നീരട്ടാടിയുടെ നന്മമനസ്സ്
text_fieldsകൽപറ്റ: ചുറ്റും താഴ്ന്ന പ്രദേശങ്ങൾക്ക് നടുവിൽ അൽപം ഉയരത്തിലായാണ് പനമരം നീരട്ടാടി ജുമാമസ്ജിദ് സ്ഥിതിചെയ്യുന്നത്. ജാതി, മത, രാഷ്ട്രീയ ഭിന്നതകൾക്കപ്പുറം സാധാരണക്കാരായ കർഷക കുടുംബങ്ങൾ തോളോടുതോൾ ചേർന്ന് താമസിക്കുന്ന പ്രദേശം. തോരാമഴയും ഉരുൾപൊട്ടലും തീർത്ത ജലപ്രവാഹത്തിനു പുറമെ ബാണാസുരസാഗർ ഡാമിൽനിന്ന് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുകയും ചെയ്തതോടെ നീരട്ടാടിക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. നിനച്ചിരിക്കാതെയുള്ള പ്രളയത്തിൽ കിടപ്പാടമടക്കം വെള്ളത്തിൽ മുങ്ങിയപ്പോൾ ഇട്ടുടുത്ത വസ്ത്രവുമായി രക്ഷപ്പെട്ടു കയറിയ കുടുംബങ്ങൾക്ക് ജുമാമസ്ജിദിെൻറ മുകൾനിലയിലുള്ള മദ്റസ ഹാളിൽ അഭയമൊരുക്കുകയായിരുന്ന
നീരട്ടാടി, വട്ടപ്പൊയിൽ, ഒാടക്കൊല്ലി, ബസ്തിപ്പൊയിൽ, മാതോത്ത് പൊയിൽ തുടങ്ങിയ പ്രദേശങ്ങളിലെ 65 കുടുംബങ്ങളാണ് ഇവിെട കഴിയുന്നത്. മൊത്തം 250ലേറെ പേരാണ് ഇൗ കുടുംബങ്ങളിലുള്ളത്. ആദിവാസി വിഭാഗക്കാരായ 15 കുടുംബങ്ങളും പള്ളിയിലെ ദുരിതാശ്വാസ ക്യാമ്പിലുണ്ട്. ഭക്ഷണപ്പുരയോടൊപ്പം പള്ളിയും അതിനോടു ചേർന്ന എല്ലാ സംവിധാനങ്ങളും ദുരിതബാധിതർക്കായി ഉപയോഗിക്കുകയാണ്.
പ്രദേശത്തെ നാനാജാതി മതസ്ഥരും ഒറ്റക്കെട്ടായി ഇവർക്ക് കൂട്ടായുണ്ട്. സഹജീവികൾക്ക് താൽക്കാലിക കൂരയൊരുക്കാൻ മദ്റസക്ക് അവധിയും നൽകി. പള്ളിയാണ് ദുരിതാശ്വാസ ക്യാമ്പിെൻറ ഒാഫിസ് പോലെ പ്രവർത്തിക്കുന്നത്. ക്യാമ്പിലേക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കുന്നതിലും ഭക്ഷണമൊരുക്കുന്നതിലുമെല്ലാം നാട്ടുകാർ ശ്രദ്ധ ചെലുത്തുന്നുണ്ട്. പനമരം സെൻറ് ജൂഡ് ചർച്ച്, ദ്വാരക ഗുരുകുലം കോളജ് എന്നീ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നീരട്ടാടിയിലെ യുവാക്കളുെട സഹകരണത്തോടെ ചളി ഇരച്ചുകയറിയ വീടുകൾ വൃത്തിയാക്കാൻ ശ്രമം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
