കണ്ണീരോടെ നീനു കാത്തിരുന്നു; വിവരമറിഞ്ഞപ്പോൾ കുഴഞ്ഞുവീണു
text_fieldsകോട്ടയം: ഭർത്താവ് തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ കണ്ണീരോടെ രാത്രി കാത്തിരുന്ന നവവധു വിവരമറിഞ്ഞപ്പോൾ കുഴഞ്ഞുവീണു. പ്രണയിച്ച് വിവാഹം കഴിച്ചുവെന്ന കുറ്റത്തിന് ക്വേട്ടഷൻസംഘം കെവിനെ തട്ടിക്കൊണ്ടുപോയതിനുശേഷം പിതാവ് ജോസഫ് കോട്ടയം നട്ടാശേരി മാവേലിപ്പടി വാടകവീട്ടിലേക്ക് തെന്മല സ്വദേശിനി നീനുവിനെ കൂട്ടിക്കൊണ്ടുവന്നിരുന്നു. കെവിൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ മാതാവ് മേരി, പിതാവ് ജോസഫ്, നീനു എന്നിവർ നേരംവെളുക്കുംവരെ കാത്തിരുന്നു. പക്ഷേ, നേരംവെളുത്തപ്പോൾ വിധികാത്തുവെച്ചത് മറ്റൊന്നായിരുന്നു.
മൃതദേഹം തെന്മലയിൽനിന്ന് കിട്ടിയെന്ന് ടി.വി വാർത്തയിലൂടെയാണ് അറിഞ്ഞത്. അപ്പോൾ തന്നെ നീനു കുഴഞ്ഞുവീണു. അബോധാവസ്ഥയിലായ പെൺകുട്ടിയെ കെവിെൻറ പിതാവാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. പൊട്ടിക്കരഞ്ഞ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ എല്ലാവരും പാടുപെട്ടു. കെവിൻ കഴിഞ്ഞദിവസം വാങ്ങിയ ഷർട്ട് നെഞ്ചോട് ചേർത്ത് പിടിച്ച് വിതുമ്പിയ അമ്മ മേരിയും അനിയത്തി കൃപയും കണ്ണീർക്കാഴ്ചയായി. ഒരുതുള്ളി വെള്ളംപോലും കുടിക്കാതെ അമ്മയും സഹോദരിയും കരഞ്ഞുതളർന്നു. ഇടക്ക് ഞെട്ടി എണീറ്റ മേരി ഒാമനപ്പേരായ ‘വാവാച്ചീ’ എന്ന് വിളിച്ച് കരയുമ്പോൾ നാട്ടുകാരുടെയും മുഖത്തും കണ്ണീരൊഴുകി. രാവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീട്ടിലെത്തി. പ്രതിപക്ഷ നേതാവിെൻറ ഇരുകൈകളും മുഖത്തേക്ക് അടുപ്പിച്ച് കെവിെൻറ അമ്മൂമ്മ ചിന്നമ്മ പൊട്ടിക്കരഞ്ഞു.
ദുരഭിമാനത്തിൽ ഒടുങ്ങിയ പ്രണയം
േകാട്ടയം: കെവിെൻറയും നീനുവിെൻറയും പ്രണയം ദുരഭിമാനത്തിൽ ഒടുങ്ങി. പ്രണയം ഉൾപ്പെടെ കാര്യങ്ങൾ കെവിൻ വീട്ടുകാരടക്കം ആരുമായും പങ്കുവെച്ചിരുന്നില്ല. സഹോദരി കൃപയെ നല്ലരീതിയിൽ വിവാഹം കഴിച്ചയക്കണമെന്ന ആഗ്രഹത്തിനൊപ്പം സ്വന്തമായി വീട് കെണ്ടത്താനുള്ള പരിശ്രമത്തിലുമായിരുന്നു. അടുത്തബന്ധുക്കളും സുഹൃത്തുക്കളും വിവരങ്ങളെല്ലാം അറിഞ്ഞത് മരണശേഷവും.
എസ്.എച്ച് മൗണ്ടിൽ ടൂവീലർ വർക്ഷോപ് നടത്തുന്ന പിതാവ് ജോസഫിെൻറ (രാജൻ) വരുമാനംകൊണ്ടാണ് നിർധനകുടുംബം കഴിഞ്ഞിരുന്നത്. ഏറ്റുമാനൂരിൽ െഎ.ടി.െഎ പഠനത്തിനുശേഷം കെവിൻ മറ്റൊരാളുടെ സഹായിയായി നാട്ടിൽ വയറിങ് ജോലികൾ നടത്തുന്നതിടെയാണ് ദുബൈയിലേക്ക് പോയത്. അവിടെ ഒരുവർഷം ജോലിനോക്കിയശേഷം ഒരുമാസം മുമ്പാണ് നാട്ടിലെത്തിയത്. കാമുകിയായ തെന്മല സ്വദേശിനി നീനുവിെൻറ വിവാഹം വീട്ടുകാർ ഉറപ്പിച്ചെന്ന വിവരമറിഞ്ഞായിരുന്നു വരവ്. ഏറ്റുമാനൂരിലെ െഎ.ടി.െഎ പഠനകാലത്തടക്കം പിതൃസഹോദരി മോളിയുടെ മാന്നാനത്തെ വീട്ടിലായിരുന്നു കെവിൻ താമസം. അവിടെ െവച്ചാണ് നീനുമായി അടുപ്പത്തിലായത്. ബിരുദവിദ്യാർഥിയായ നീനു ഇൗ മാസം 24ന് പരീക്ഷ വിവരമറിയാനാണ് കോട്ടയത്തെത്തിയത്.
ഏറ്റുമാനൂരിൽ വിവാഹം രജിസ്റ്റർ ചെയ്തശേഷം രാത്രി വീട്ടില് വിളിച്ച് കെവിനുമായുള്ള വിവാഹം കഴിഞ്ഞെന്ന് അറിയിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. വിവാഹശേഷവും പെൺകുട്ടിയെ ഒപ്പംകൂട്ടാതെ അമലഗിരിയിലെ ഹോസ്റ്റലിൽ പാർപ്പിച്ചതും ആക്രമണം മുന്നിൽക്കണ്ടാണ്. ഭീഷണിഭയന്ന് മാന്നാനത്തെ ബന്ധുവീട്ടിൽ അഭയംതേടിയിട്ടും ക്വേട്ടഷൻസംഘം വീടുകയറി ആക്രമിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
