Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇതാണോ എനിക്ക്​ തരുന്ന...

ഇതാണോ എനിക്ക്​ തരുന്ന നീതി‍? -നീനു

text_fields
bookmark_border
ഇതാണോ എനിക്ക്​ തരുന്ന നീതി‍? -നീനു
cancel

കോട്ടയം: ‘എല്ലാവരും പറഞ്ഞു, എനിക്ക് നീതി തരാമെന്ന്. കെവിൻ ചേട്ട​​​​െൻറ മരണത്തിന് കാരണക്കാരനായ എസ്​.ഐ വീണ്ടും പൊലീസിൽ എത്തുന്നു. ഇതാണോ ഞങ്ങൾക്കുള്ള നീതി’ -കൊല്ലപ്പെട്ട കെവി​​​​െൻറ ഭാര്യ നീനു ചോദിക്കുന്നു. ഞങ്ങൾക്ക്​ നീതി നിഷേധിക്കുകയാണ്​. ഇങ്ങനെ വരുമെന്ന്​ ഒരിക്കലും കരുതിയില്ല- മുൻ ഗാന്ധിനഗർ എസ്​.ഐ എം.എസ്​. ഷിബുവി​​​​െൻറ സസ്​പെൻഷൻ പിൻവലിച്ചതിനെക്കുറിച്ച്​ മാധ്യമങ്ങ​േളാട്​ പ്രതികരിക്കുകയായിരുന്നു നീനു.
‘എന്നെ ബലമായി വീട്ടുകാർക്ക് പിടിച്ചുകൊണ്ടുപോകാൻ അനുവാദം കൊടുത്തത് അയാളാണ്. പ്രായപൂർത്തിയായ ഞങ്ങൾക്ക്​ ഒരുമിച്ച് ജീവിക്കാൻ നിയമസഹായം ചെയ്യേണ്ട ഉദ്യോഗസ്ഥനാണ് എ​​​​െൻറ വീട്ടുകാർക്കൊപ്പം നിന്നത്. ഒടുവിൽ കെവിൻ ചേട്ടനെ എന്നെന്നേക്കുമായി ഇല്ലാതാക്കി. മജിസ്ട്രേറ്റിന് മൊഴി നൽകിയപ്പോഴും കോടതിയിൽ മൊഴി കൊടുത്തപ്പോഴും ഞാൻ പറഞ്ഞതാണ് ഇൗ ഉദ്യോഗസ്​ഥൻ ചെയ്ത ക്രൂരത. ഇങ്ങനെയൊരാൾ സർവിസിൽ ഇരിക്കുന്നത് ശരിയല്ല. അന്ന് അയാളെ പുറത്താക്കിയപ്പോൾ ഏറെ സന്തോഷിച്ചിരുന്നു. ഇങ്ങനെ തരംതാഴ്ത്തി തിരിച്ചെടുക്കാനാണെങ്കിൽ എന്തിനാ പുറത്താക്കിയേ? അന്നേ സർവിസിൽ ​െവച്ചുകൂടായിരുന്നോയെന്നും നീനു​ േചാദിച്ചു. പൊലീസ്​ അധികാരികളും സർക്കാറുമൊന്നും ഞങ്ങൾക്കൊപ്പമല്ല. പ്രതികൾക്കൊപ്പമാണ്. എനിക്ക് പാർട്ടിയോ രാഷ്​ട്രീയമോ ഒന്നുമില്ല. തീരുമാനം പിൻവലിക്കുമെന്നാണ്​ കരുതുന്നതെന്നും നീനു പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKevin Murder CaseNeenu
News Summary - Neenu's response about kevin murder case- kerala news
Next Story