Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെവിൻ വധം: നീനുവിന്‍റെ...

കെവിൻ വധം: നീനുവിന്‍റെ പിതാവ് ചാക്കോയുടെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി

text_fields
bookmark_border
കെവിൻ വധം: നീനുവിന്‍റെ പിതാവ് ചാക്കോയുടെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി
cancel

​െകാച്ചി: കെവിൻ വധ​േക്കസിൽ ജുഡീഷ്യൽ കസ്​റ്റഡിയിൽ കഴിയുന്ന അഞ്ചാം പ്രതിയും നീനുവി​​​െൻറ പിതാവുമായ ചാക്കോ ജോണി​​​െൻറ ജാമ്യ ഹരജി ഹൈകോടതി തള്ളി. ​കൊലപാതകത്തി​​​െൻറ മുഖ്യ സൂത്രധാരനായിരുന്നു​ ഹരജിക്കാരനെന്ന സർക്കാർ വാദം അംഗീകരിച്ചാണ്​ സിംഗിൾബെഞ്ച്​ ഹരജി തള്ളിയത്​. കെവി​​​െൻറ മരണവുമായി തനിക്ക്​ ബന്ധ​മില്ലെന്നും മേയ്​ 29ന്​ അറസ്​റ്റിലായ ത​െന്ന ഇനിയും തടവിൽ പാർപ്പിക്കുന്നത്​ അന്യായമാണെന്നുമായിരുന്നു ചാക്കോയുടെ ഹരജി​.

നീനുവിനെ കാണാതായതു​ മുതൽ കെവി​​​െൻറ മൃതദേഹം കണ്ടെടുക്കുന്ന ദിവസം വരെ മകനടക്കം മറ്റു പ്രതികളുമായി ചാക്കോ നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പ്രതികൾക്ക്​ എല്ലാ സാമ്പത്തിക സഹായങ്ങളും ചെയ്​തു നൽകി. ജയിലിലിരുന്നുകൊണ്ടു തന്നെ മകളെ കെവി​​​െൻറ വീട്ടിൽനിന്ന്​ മാറ്റാൻ ശ്രമിക്കുന്നുണ്ട്​. പെൺകുട്ടിയെ മാനസിക രോഗിയാക്കി മാറ്റാനും ശ്രമം നടക്കുന്നു.

കേസിൽ കുറ്റപത്രം നൽകാൻ ഒരുങ്ങുകയുമാണ്​. ഇൗ സാഹചര്യത്തിൽ ഹരജിക്കാര​നെ ജാമ്യത്തിൽ വിട്ടാൽ അന്വേഷണത്തെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാനും തെളിവ്​ നശിപ്പിക്കാനും ശ്രമം നടക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKevin Murder CaseKevin Murder
News Summary - Neenu's Father Bail Plea Rajected by Highcourt on Kevin Murder case
Next Story