എനിക്ക് കെവിനെ തിരിച്ചു തന്നാൽ മതി –നീനു
text_fieldsഗാന്ധിനഗർ (കോട്ടയം): എനിക്ക് കെവിനെ തിരിച്ചുതന്നാൽ മതിയെന്ന് നീനു. പ്രണയ വിവാഹത്തെ തുടർന്ന് ക്വേട്ടഷൻ സംഘം തട്ടിക്കൊണ്ടുപോയ കെവിൻ കൊല്ലപ്പെട്ടതറിഞ്ഞ് ബോധരഹിതയായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ മൂന്നാം വാർഡിൽ ചികിത്സയിലായിരുന്നു ഇവർ. എനിക്ക് കെവിനെ തിരിച്ചുതന്നാൽ മതിയെന്നു പറഞ്ഞ് ഭർത്തൃപിതാവ് ജോസഫിനെ കെട്ടിപ്പിടിച്ച് കരഞ്ഞ നീനു കണ്ടുനിന്നവരെയും ഇൗറനണിയിച്ചു. പ്രഥമശുശ്രൂഷക്ക് ശേഷം രാത്രിയോടെ ആശുപത്രി വിട്ട ഇവർ നട്ടാശേരിയിലുള്ള ഭർത്തൃഗൃഹത്തിലേക്ക് പോയി. താനും കെവിനും പ്രണയത്തിലായിരുന്നുവെന്നും വ്യത്യസ്ത ജാതിയിൽപെട്ടതും കെവിെൻറ മോശമായ സാമ്പത്തിക സാഹചര്യവുമാണ് വീട്ടുകാർ എതിർക്കാൻ കാരണമെന്നും നീനു പറഞ്ഞു. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചാണ് ഒന്നിച്ചുജീവിക്കാൻ തീരുമാനിച്ചത്. വിദേശത്തായിരുന്ന ഒരു സഹോദരെൻറ നേതൃത്വത്തിലാണ് കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. വീട്ടുകാരെ എതിർത്ത് താൻ ഇഷ്ടപ്പെട്ട യുവാവിനൊപ്പം ജീവിക്കാൻ വീട്ടുകാർ അനുവദിച്ചില്ലെന്ന വിതുമ്പലോടെയാണ് നീനു കാര്യങ്ങൾ വിവരിച്ചത്.
കെവിൻ വിവാഹക്കാര്യം അവസാനമായി പങ്കിട്ടത് ആത്മസുഹൃത്ത് ശ്രീവിഷ്ണുവുമായി
കോട്ടയം: കെവിൻ വിവാഹക്കാര്യം അവസാനമായി പങ്കിട്ടത് ആത്മസുഹൃത്ത് ശ്രീവിഷ്ണുവുമായി. നാലുദിവസം മുമ്പ് കളിക്കൂട്ടുകാരനും മെഡിക്കൽ റെപ്പുമായ ശ്രീവിഷ്ണു ഫോണിൽ വിളിച്ചപ്പോൾ കല്യാണമാണെന്ന് പറഞ്ഞിരുന്നു. കാര്യങ്ങളെല്ലാം നേരിൽകാണുേമ്പാൾ അറിയിക്കാമെന്നും ഫോൺ സ്വിച്ച് ഒാഫാക്കുകയാണെന്നും പറഞ്ഞ് സംസാരം അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് ഫോണിൽ കിട്ടാതായതോടെ വിഷ്ണു മെസേജ് അയച്ചെങ്കിലും മറുപടിയുണ്ടായില്ല. തിങ്കളാഴ്ച രാവിലെ കെവിനെ കൊലപ്പെടുത്തിയെന്ന വാർത്ത ടി.വിയിൽനിന്നറിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ശ്രീവിഷ്ണുവുമായി സംസാരിച്ച കാര്യം വീട്ടുകാർപോലും അറിയുന്നത്. അധികം ആരോടും സംസാരിക്കാത്ത പ്രകൃതക്കാരനാണ് കെവിൻ. അടുത്ത കൂട്ടുകാരും കുറവാണ്. ഇങ്ങനെയൊരു പ്രണയത്തെക്കുറിച്ച് വീട്ടുകാർപോലും അറിയുന്നത് രജിസ്ട്രേഷന് ശേഷം പ്രശ്നങ്ങളുണ്ടായപ്പോഴാണ്.
പൊലീസ് വീഴ്ച അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ
തിരുവനന്തപുരം: ഭാര്യാബന്ധുക്കൾ തട്ടിക്കൊണ്ടുപോയ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം ദുരഭിമാനക്കൊലയെന്ന് സംശയിക്കുന്ന സാഹചര്യത്തിൽ പൊലീസുകാരുടെ ഔദ്യോഗിക കൃത്യനിർവഹണത്തിൽ അനാസ്ഥയുണ്ടായെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവ്. സംസ്ഥാന പൊലീസ് മേധാവി വിശദ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമീഷൻ അംഗം കെ. മോഹൻകുമാർ ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
