‘എന്തെങ്കിലും ഒന്ന് മിണ്ടൂചേട്ടാ’...കണ്ണീർക്കാഴ്ചയായി നീനു
text_fieldsകോട്ടയം: കണ്ണുകളെല്ലാം നനഞ്ഞുനിൽക്കെ, അന്ത്യചുംബനമേകാൻ എത്തിയ നീനുവിെൻറ ‘എന്തെങ്കിലും ഒന്ന് മിണ്ടൂചേട്ടാെയന്ന’ ചോദ്യത്തിനു മുന്നിൽ ജോസഫിനും പിടിച്ചുനിൽക്കാനായില്ല. മകെൻറ വേർപാട് അറിഞ്ഞത് മുതൽ അടക്കിപ്പിടിച്ച നൊമ്പരമെല്ലാം പിതാവിെൻറ കണ്ണുകളിൽനിന്ന് വാർന്നൊഴുകി. പ്രണയവിവാഹത്തെ തുടർന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കെവിൻ പി. ജോസഫിെൻറ (23) മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ചെറിയ വാടകവീട്ടിൽ എത്തിച്ചപ്പോഴായിരുന്നു ഇൗ രംഗം.
കെവിനുമായുള്ള ജീവിതച്ചുവടുകൾ ബന്ധുക്കളുടെ ദുരഭിമാനത്തിനുമുന്നിൽ പൂർത്തിയാക്കാനാകാതെപോയ ഭാര്യ നീനു ഏവർക്കും ഹൃദയഭേദക കാഴ്ചയായി. മരണമറിഞ്ഞതു മുതൽ നീനുവിന് ആശ്വാസമായി ഒപ്പമുണ്ടായിരുന്ന കെവിെൻറ പിതാവ് ജോസഫും അന്ത്യനിമിഷങ്ങളിൽ നിയന്ത്രണംവിട്ടേതാടെ കോട്ടയം നട്ടാശേരി വട്ടപ്പാറ വീട് കണ്ണീരിലമർന്നു.
മൃതദേഹത്തിലേക്ക് വീണുകിടന്ന് കരഞ്ഞ നീനുവിെന ആശ്വസിപ്പിക്കാൻ ഏറെ പണിപ്പെടേണ്ടിവന്നു. കെവിെൻറ മാതാവ് മേരിയുടെയും സഹോദരി കൃപയുടെയും ശബ്ദം അലമുറകളായി. ഇത് കണ്ടുനിന്ന കണ്ണുകളെല്ലാം നനഞ്ഞു.

ആ നീല ഷർട്ട് നെഞ്ചോട് ചേർത്ത് നീനു
രജിസ്റ്റർ വിവാഹം നടക്കുേമ്പാൾ ഇടാൻ വാങ്ങിയ പുതിയ നീല ഷർട്ട് നെഞ്ചോട് ചേർത്തുപിടിച്ചായിരുന്നു നീനു പ്രിയതമന് യാത്രാമൊഴിയേകിയത്. ആ ഷർട്ട് കെവിൻ ധരിച്ചിരുന്നില്ല. കോട്ടയം നട്ടാശേരി വട്ടപ്പാറ വീട്ടിൽനിന്ന് മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോകുന്നതിന് മുന്നോടിയായി അന്ത്യകർമങ്ങൾക്കിടയിൽ കരഞ്ഞുതളർന്ന നീനുവിെൻറ കൈയിൽ ആ ഷർട്ട് കാണാമായിരുന്നു. മൃതദേഹം വീട്ടിലെത്തിച്ചത് മുതൽ വിലാപയാത്രയിലും സംസ്കാരം നടന്ന നല്ലയിടയൻ ദേവാലയത്തിലും നീനു ആ ഷർട്ട് ഒപ്പം കരുതിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
