കുംഭമേളയിലേക്ക് പിണറായിയെ ക്ഷണിക്കാൻ യു.പി മന്ത്രി നേരിട്ടെത്തി
text_fieldsതിരുവനന്തപുരം: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ ജനുവരി 15ന് തുടങ്ങുന്ന കുംഭമേളക്ക് ഗവർണർ പി. സദാശിവത്തിനും മുഖ്യമന്ത്രി പിണറായി വിജയനും ക്ഷണം. ഉത്തർപ്രദേശ് വിദ്യാഭ്യാസ മന്ത്രി നീൽകണ്ഠ് തിവാരി നേരിെട്ടത്തിയാണ് ക്ഷണിച്ചത്. കുംഭമേളയുടെ ഒരുക്കം പൂർത്തിയായതായും 192 രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകരും സന്ദർശകരും എത്തിച്ചേരുമെന്നും നീൽകണ്ഠ് തിവാരി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കുംഭമേളയിൽ കേരളവുമായുള്ള സാംസ്കാരിക വിനിമയ പരിപാടികൾക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. കേരള ടൂറിസത്തിെൻറ പങ്കാളിത്തവും സംസ്ഥാന സർക്കാറിനോട് അഭ്യർഥിച്ചിട്ടുണ്ട്. 71 രാജ്യങ്ങളിലെ പ്രതിനിധികൾ ത്രിവേണി തീരത്ത് തീർഥാടനത്തിന് മുന്നോടിയായി കൊടികൾ ഉയർത്തിയിട്ടുണ്ട്. ജനുവരി 21 മുതൽ വാരാണസിയിൽ ആരംഭിക്കുന്ന പ്രവാസി ഭാരതീയരുടെ സംഗമമായ പ്രവാസി ഭാരതീയ ദിവസിലേക്കും മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
