പരീക്ഷക്ക് ആൾമാറാട്ടം: ലക്ഷ്യമിട്ടത് സമ്പൂർണ വിജയം
text_fieldsവിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിൽ
മുക്കം: നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കു വേണ്ടി അധ്യാപകൻ പരീക്ഷ എഴുതിയ സംഭവത്തിൽ പരീക്ഷ ഫലം തടഞ്ഞുവെച്ച വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിൽ. പ്ലസ് ട ു ഫലം പ്രഖ്യാപിച്ച് നാലു നാൾ പിന്നിട്ടിട്ടും തങ്ങളുടെ ഫലപ്രഖ്യാപനം അനിശ്ചിതത്വത്തിലായതിൽ ഏറെ സങ്കടത്തിലാണ ് വിദ്യാർഥികൾ. ഫലം പുറത്തു വന്നപ്പോൾ തങ്ങളുടെ കുട്ടികളുടെ പരീക്ഷാഫലെത്തക്കുറിച്ച് പ്രിൻസിപ്പലിനോടും ക്ലാസ് ടീച്ചറോടും തിരക്കിയപ്പോൾ രണ്ട് ദിവസത്തിനകം വരുമെന്നായിരുന്നു പറഞ്ഞതെന്ന് രക്ഷിതാക്കൾ പറയുന്നു.
ലക്ഷ്യമിട്ടത് സമ്പൂർണ വിജയം
കോഴിക്കോട്: നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുവേണ്ടി അധ്യാപകൻ പരീക്ഷ എഴുതിയത് സമ്പൂർണ വിജയം ലക്ഷ്യമിട്ടെന്ന് സൂചന. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന മൂന്ന് വിദ്യാർഥികളുടെ പരീക്ഷയാണ് അധ്യാപകൻ എഴുതിയതെന്നും മറ്റ് താൽപര്യങ്ങൾ ഇല്ലായിരുന്നുവെന്നുമാണ് സ്കൂളിനോട് അടുപ്പമുള്ളവർ പറയുന്നത്. വിദ്യാർഥികൾപോലും ഇക്കാര്യം അറിഞ്ഞിരുന്നില്ല. സമ്പൂർണ വിജയം ഉണ്ടായാൽ ഏകജാലകം വഴി മികച്ച വിദ്യാർഥികളെ സ്കൂളിലെത്തിക്കാമെന്നും അതുവഴി സ്കൂളിെൻറ യശ്ശസ് ഉയർത്താമെന്നുമാണ് ബന്ധപ്പെട്ടവർ കരുതിയിരുന്നതെന്നും പറയുന്നു.
സാമ്പത്തിക താൽപര്യമെന്ന പ്രചാരണംം തെറ്റ് -പി.ടി.എ പ്രസിഡൻറ്
മുക്കം: നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്കുവേണ്ടി ആൾമാറാട്ടം നടത്തി പരീക്ഷ എഴുതിയതിനുപിന്നിൽ സാമ്പത്തിക താൽപര്യമാണെന്ന പ്രചാരണം ശരിയല്ലെന്ന് പി.ടി.എ പ്രസിഡൻറ് പി.പി. അബു. കുറ്റം ചെയ്തവർ ആരായാലും നടപടി സ്വീകരിക്കണം. ആൾമാറാട്ടം നടത്തിയ നിഷാദ് വി. മുഹമ്മദിന് വിദ്യാർഥികളുമായി അടുത്ത ബന്ധമാണ്. എൻ.എസ്.എസ് യൂനിറ്റിെൻറ ചുമതലയും ഇയാൾ വഹിച്ചിരുന്നു. മൂന്നു കുട്ടികളുടെ ഫലം തടഞ്ഞുവെച്ചത് പ്രിൻസിപ്പലിെൻറ ശ്രദ്ധയിൽപെടുത്തിയപ്പോൾ രണ്ടുദിവസത്തിനകം പരിഹരിക്കുമെന്ന് പറഞ്ഞിരുന്നു. മാധ്യമവാർത്തകളിലൂടെയാണ് ആൾമാറാട്ട പ്രശ്നം മനസ്സിലാക്കിയത്. മൂന്നു കുട്ടികളുടെ പ്രശ്നവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽ തിരുവനന്തപുരത്തേക്ക് പോയത് പി.ടി.എയുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. സംഭവത്തിൽ ഏറെ സങ്കടമുള്ളതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
