Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാലാവസ്​ഥ...

കാലാവസ്​ഥ മാറ്റം: മൂന്നാറിൽ പൂവിടാൻ മടിച്ച് നീലക്കുറിഞ്ഞി 

text_fields
bookmark_border
കാലാവസ്​ഥ മാറ്റം: മൂന്നാറിൽ പൂവിടാൻ മടിച്ച് നീലക്കുറിഞ്ഞി 
cancel

മൂന്നാര്‍: കാലാവസ്ഥ മാറ്റം മൂലം മൂന്നാറിൽ നീലക്കുറിഞ്ഞി പൂക്കുന്നത്​ വൈകുന്നു. കൊടൈക്കനാലിൽ നീലക്കുറിഞ്ഞി പൂത്തുവെങ്കിലും പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലവസന്തം ആഗതമാകാൻ കാലാവസ്ഥ കൂടി കനിയണം. ദിവസങ്ങളായി ഇടമുറിയാതെ പെയ്യുന്ന മഴയാണ്​ കുറിഞ്ഞിയുടെ വരവിനെ തടയുന്നത്​. മഴ മാറി നിന്നാൽ പത്ത്​ പതിനഞ്ച്​ ദിവസത്തിനുള്ളിൽ കുറിഞ്ഞി പൂവിടുമെന്നാണ്​ വനംവകുപ്പ്​ നിഗമനം.

രണ്ടാഴ്​ചയോളം വെയില്‍ കിട്ടിയാൽ മാത്രമേ നീലക്കുറിഞ്ഞിപ്പൂക്കൾ മൂന്നാർ മലനിരകളെ ‘വയലറ്റ്​’ അണിയിക്കൂ. തമിഴ്​നാട്ടിലെ പഴനി മലനിരകളിൽ ആദ്യം പൂവിടുകയും ഇതിനെ പിന്തുടർന്ന്​ മൂന്നാർ രാജമലയിലേക്ക്​ പൂക്കാലം വിരുന്നുവരികയുമാണ്​ പതിവ്​.

കൊടൈക്കനാലിൽ ദിവസങ്ങൾ​ മുമ്പ്​ കുറിഞ്ഞി പൂത്തു. ടൗൺ പരിസരത്തും കോക്കേഴ്​സ്​വാലിയിലെ നട്ടുവളർത്തിയ ചെടികളുമാണ്​ ധാരാളമായി പൂവിട്ടത്​. ഇവിടെ വട്ടവടയിൽ അങ്ങിങ്ങ്​ പൂവി​െട്ടങ്കിലും െപാഴിഞ്ഞുപോകുകയായിരുന്നു. നേരിയ സാന്നിധ്യമുള്ളത്​ പാന്നിയാർകുടി,വൽസപ്പെട്ടിക്കുടി എന്നിവിടങ്ങളിൽ മാത്രം. ​പഴനി മലകളിൽ കുറിഞ്ഞി പൂത്തിരിക്കെ വൈകാതെ ഇവിടേക്കും എത്തേണ്ടതാണ്​.

ആഗസ്​റ്റ്​ പകുതിയോടെ ഇരവികുളം ദേശീയോദ്യാനത്തിലെ മലകളില്‍ നീലവസന്തം (കളർ വൈലറ്റ്​ ) വിരുന്നെത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. മഴ ഇപ്പോഴത്തെ രീതിയിൽ തുടരുകയും ഇത്​ മൂന്നാറിലും ബാധിക്കുകയുമായാൽ ഇത്തവണ  കാലവസ്ഥ വ്യതിയാനത്തി​​​​​െൻറ പേരിൽ നീലവസന്തം സന്ദര്‍ശകര്‍ക്ക് അന്യമാകുമോ ആശങ്കയും ഉയർന്നിട്ടുണ്ട്​. പതി​വിലേറെ മഴ മൂന്നാറിനെയും പിടികൂടിയതാണ്​ കാരണം. വൈകിയാലും കുറിഞ്ഞി പൂക്കാതിരിക്കില്ലെന്ന ഉറപ്പാണ്​​ വനംവകുപ്പ്​ അധികൃതർ പ്രകടിപ്പിക്കുന്നത്​.

ഇതുവരെ ഓണ്‍ ലൈന്‍ സൈറ്റുകള്‍ മുഖേന  ഒരുലക്ഷത്തിലധികം പേര്‍ പൂക്കള്‍ കാണുന്നതിന്  ടിക്കറ്റുകള്‍ ബുക്കുചെയ്​തു കഴിഞ്ഞു. ടൂറിസം വകുപ്പി​​​​​െൻറ  കണക്ക്​ പ്രകാരം കുറിഞ്ഞി കാണുന്നതിന് എട്ടുലക്ഷത്തിലധികം സന്ദര്‍ശകര്‍ മൂന്നാറിലെത്തും. ഇത്തരം കണക്കുകള്‍ ശരിവെക്കുന്നതാണ്​ ഓണ്‍ ലൈനിലൂടെ ഇപ്പോൾ തന്നെ ഇത്രയേറെ പേർ ബുക്​ ചെയ്​തതിലൂടെ വ്യക്തമാകുന്നത്. എന്നാല്‍, കാലവസ്ഥ പ്രതികൂലമായാല്‍ കുറിഞ്ഞി പൂക്കുന്നതിന് വീണ്ടും ദിവസങ്ങള്‍ കാത്തിരിക്കണം. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:munnarkerala newsKodaikanalneelakurinjimalayalam news
News Summary - neelakurinji munnar-kerala news
Next Story