കുറിഞ്ഞിമല സേങ്കതം ഇ.എസ്.എ പട്ടികയിൽ തർക്കഭൂമി
text_fieldsപത്തനംതിട്ട: കുറിഞ്ഞിമല സേങ്കതം അട്ടിമറിക്കാൻ കഴിഞ്ഞ സർക്കാറിെൻറ കാലത്തുതന്നെ ശ്രമം തുടങ്ങി. ജോയിസ് ജോർജ് എം.പിയുടെയും തമിഴ്നാടിലെ പ്രമുഖ വ്യവസായിയുടെയും സ്ഥലം ഉൾപ്പെടുന്ന കൊട്ടക്കാമ്പൂർ വില്ലേജിലെ 58ാം ബ്ലോക്കിനെ ഇ.എസ്.എ പട്ടികയിൽ തർക്കഭൂമിയാക്കിയാണ് ജൈവവൈവിധ്യ ബോർഡ് കേന്ദ്രത്തിന് സമർപ്പിച്ചത്. ഡോ. മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിനെത്തുടർന്ന് പരിസ്ഥിതി സംവേദന പ്രദേശം (ഇ.എസ്.എ) പുനഃപരിശോധിക്കാൻ നിയോഗിക്കപ്പെട്ട ഡോ. കസ്തൂരി രംഗൻ കമ്മിറ്റിയുടെ ശിപാർശ പ്രകാരം നിയോഗിക്കപ്പെട്ട സമിതിയാണ് കുറിഞ്ഞിമല സേങ്കതവും അട്ടിമറിക്കാൻ ആദ്യശ്രമം നടത്തിയത്.
വട്ടവട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, വില്ലേജ് ഒാഫിസർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, അസി. വൈൽഡ് ലൈഫ് വാർഡൻ എന്നിവർ അടങ്ങിയ സമിതിയാണ് സേങ്കതത്തിലെ 58ാം ബ്ലോക്കിനെ തർക്കഭൂമിയാക്കി 2014 ഏപ്രിലിൽ സർക്കാറിന് റിപ്പോർട്ട് നൽകിയത്. ജോയിസ് ജോർജ് എം.പി അടക്കമുള്ള രാഷ്ട്രീയ നേതാക്കൾക്ക് സ്ഥലമുള്ള പ്രദേശം അടയാളപ്പെടുത്തി തർക്കഭൂമിയെന്ന് രേഖപ്പെടുത്തി. തമിഴ്നാടിലെ എ.െഎ.എ.ഡി.എം.കെ നേതാവ് ശശികലക്കും മന്നാർഗുഡി കുടുംബത്തിനും ബന്ധമുള്ളതായി പറയുന്ന കടവരിയിലെ 244 ഏക്കർ ഭൂമി ഉൾപ്പെടുന്ന സ്ഥലവും തർക്കഭൂമിയെന്നാണ് അടയാളപ്പെടുത്തിയത്. എന്നാൽ, 58ാം ബ്ലോക്ക് മുഴുവനായും കുറിഞ്ഞിമല സേങ്കതമായി വിജ്ഞാപനം ചെയ്തതാണെന്ന് അസി. വൈൽഡ് ലൈഫ് വാർഡൻ രേഖപ്പെടുത്തിയിട്ടുണ്ട്.
വന്യജീവി സേങ്കതമായി പ്രഖ്യാപിക്കപ്പെട്ട പ്രദേശം തർക്കഭൂമിയാണെന്ന് അടയാളപ്പെടുത്തിയ മാപ്പാണ് ഇ.എസ്.എ വിജ്ഞാപനത്തിനായി ജൈവവൈവിധ്യ ബോർഡിെൻറ നേതൃത്തത്തിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ സമർപ്പിച്ചത്. ഇത് 1972ലെ വന്യജീവി (സംരക്ഷണ) നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് അന്നേ ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
