Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്‌ക്രീൻ ഷെയർ ആപ്...

സ്‌ക്രീൻ ഷെയർ ആപ് തട്ടിപ്പിൽ ജാഗ്രത വേണമെന്ന്​ പൊലീസ്

text_fields
bookmark_border
സ്‌ക്രീൻ ഷെയർ ആപ് തട്ടിപ്പിൽ ജാഗ്രത വേണമെന്ന്​ പൊലീസ്
cancel

കോ​ട്ട​യം: സ്​​ക്രീ​ൻ ഷെ​യ​ർ ആ​പ്പു​ക​ളി​ലൂ​ടെ​യു​ള്ള ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ൽ ജാ​ഗ്ര​ത വേ​ണ​മെ​ന്ന്​ പൊ​ലീ​സ്​. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച പോ​സ്റ്റി​ലാ​ണ്​ കേ​ര​ള പൊ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ്. അ​ക്കൗ​ണ്ട് ഉ​ട​മ​യു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്താ​നു​ള്ള പു​തു​വ​ഴി​യാ​ണ് സ്ക്രീ​ൻ ഷെ​യ​ർ (സ്‌​ക്രീ​ൻ പ​ങ്കു​വെ​ക്ക​ൽ) ആ​പ്ലി​ക്കേ​ഷ​നു​ക​ൾ എ​ന്നാ​ണ്​ പൊ​ലീ​സ്​ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ബാ​ങ്കി​ന്‍റെ​യോ മ​റ്റു സ്ഥാ​പ​ന​ങ്ങ​ളു​ടെ​യോ പ്ര​തി​നി​ധി​ക​ൾ എ​ന്ന വ്യാ​ജേ​ന ഫോ​ൺ ചെ​യ്യു​ന്ന​വ​ർ ഉ​പ​ഭോ​ക്താ​ക്ക​ളെ ചി​ല ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​ൻ നി​ർ​ബ​ന്ധി​ക്കും. അ​തി​നു​ള്ള ലി​ങ്കു​ക​ളും മെ​സേ​ജു​ക​ളാ​യി അ​യ​ച്ചു​ത​രും. ബാ​ങ്കു​ക​ളു​ടേ​തി​ന്​ സ​മാ​ന​മാ​യ വ്യാ​ജ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്താ​ൽ അ​തി​ലെ സ്ക്രീ​ൻ ഷെ​യ​റി​ങ് മാ​ർ​ഗ​ത്തി​ലൂ​ടെ അ​ക്കൗ​ണ്ട് ഉ​ട​മ​യു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​തെ​ന്ന്​ പൊ​ലീ​സ്​ വ്യ​ക്ത​മാ​ക്കു​ന്നു. ബാ​ങ്കു​ക​ളോ മ​റ്റ് അം​ഗീ​കൃ​ത ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളോ ഉ​പ​ഭോ​ക്താ​ക്ക​ളോ​ട് വ്യ​ക്തി​വി​വ​ര​ങ്ങ​ൾ ഫോ​ണി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ടി​ല്ല. ഇ​ത്ത​രം ഫോ​ൺ​കാ​ളു​ക​ൾ, എ​സ്.​എം.​എ​സ് സ​ന്ദേ​ശം, ഇ-​മെ​യി​ലു​ക​ൾ എ​ന്നി​വ അ​വ​ഗ​ണി​ക്കു​ക​യാ​ണ്​ ത​ട്ടി​പ്പി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ടാ​നു​ള്ള പ്ര​ധാ​ന മാ​ർ​ഗം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:keralapolicescreen share app
News Summary - need to be careful about screen share app fraud-Police
Next Story