Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജയരാജ​െൻറ രാജി:...

ജയരാജ​െൻറ രാജി: മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണം- സുധീരൻ

text_fields
bookmark_border
ജയരാജ​െൻറ രാജി: മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണം- സുധീരൻ
cancel

ആലപ്പുഴ: ബന്ധുനിയമന വിവാദത്തിൽ വ്യവസായ മന്ത്രി ഇ.പി.ജയരാജൻ രാജിവെച്ചത്​ മറ്റൊരു മാർഗവുമില്ലാത്തതിനാലാണെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ വി.എം സുധീരൻ. ജയരാജന്റെ നടപടി സ്വാഭാവികമാണ്. സ്വജനപക്ഷപാതം കാണിച്ച്​ പദവി ദുരുപയോഗം ചെയ്​ത ജയരാജനു മുന്നിൽ മറ്റു വഴികളില്ലായിരുവെന്നും സുധീരൻ പറഞ്ഞു. ആലപ്പുഴയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുമേഖല സ്ഥാപന നിയമനങ്ങൾ നടത്തിയത്​ മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടല്ല എന്നത്​ വിശ്വസനീയമല്ല. ബന്ധുനിയമനത്തിൽ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്ന്​ സുധീരൻ ആവശ്യപ്പെട്ടു.
മന്ത്രിയുടെ രാജിയുടെ അടിസ്ഥാനത്തിലും പ്രക്ഷോഭത്തിൽ നിന്ന് യു.ഡി.എഫ് പിന്നോട്ടില്ല. 17ലെ യു.ഡി.എഫ് മാർച്ച് മുൻ നിശ്ചയിച്ച പ്രകാരം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:v m sudheeranEP Jayarajan
News Summary - Need probe aginst Pinarayi vijayan- V M Sudheeran
Next Story