പണം വേണം; തലപുകച്ച് െക.പി.സി.സി
text_fieldsകോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിെൻറ പരാജയത്തിന് ഒരു കാരണം ഫണ്ടിെൻറ കുറവായിരുന്നു. വാരിയെറിയാൻ പണമില്ലാതായതും ഫണ്ട് പിരിക്കാനറിയുന്ന കെ.പി.സി.സി നേതൃത്വമില്ലാത്തതും യു.ഡി.എഫിലെ പ്രധാനികളായ കോൺഗ്രസിനെ ഏറെ വലച്ചു. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിെക്ക പാർട്ടിയുടെ ദാരിദ്ര്യം മാറിയിട്ടില്ല. കേന്ദ്രത്തിലോ കേരളത്തിലോ അധികാരമില്ലാതെ പാർട്ടി ഒരു തെരഞ്ഞെടുപ്പിനിറങ്ങുന്നത് രണ്ടു പതിറ്റാണ്ടിനു ശേഷമാണ്.
ബി.ജെ.പിയുടെയും സി.പി.എമ്മിെൻറയും ഫണ്ട് മാനേജർമാർ നേരത്തേതന്നെ കളത്തിലിറങ്ങിയിരുന്നു. ഭരണകക്ഷികളായതിനാൽ ആവശ്യത്തിന് കാശ് ഇരു കക്ഷികൾക്കും ലഭിക്കും. ബാർ മുതലാളിമാരടക്കം എൽ.ഡി.എഫിനായി വൻതുക നൽകുന്നുണ്ട്. പല ജില്ലകളിലും പണക്കാരായ സ്ഥാനാർഥികളുള്ളതിനാൽ സി.പി.എം കാര്യമായി ഫണ്ടിറക്കേണ്ടതുമില്ല. ഒരു മണ്ഡലത്തിൽ 30 ലക്ഷം രൂപയാണ് ചെലവാക്കാവുന്നതെങ്കിലും പാർട്ടികൾ കോടികളാണ് പൊടിപൊടിക്കുന്നത്.
ബൂത്തുതലം മുതൽ പണം പിരിക്കാൻ കോൺഗ്രസ് നേതൃത്വം കൂപ്പണുകൾ നൽകിയിട്ടുണ്ട്. മണ്ഡലം, ബ്ലോക്ക് കമ്മിറ്റികളെല്ലാം പണംപിരിച്ച് ഡി.സി.സികൾക്ക് കൈമാറണം. പ്രവാസികളായ പ്രവർത്തകരിൽനിന്ന് പിരിവ് നടത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. കോവിഡ് കാലത്ത് പിരിവിനിറങ്ങുേമ്പാൾ കച്ചവടക്കാരൊന്നും പ്രതികരിക്കുന്നില്ലെന്ന് ഒരു ഡി.സി.സി സെക്രട്ടറി പറഞ്ഞു.
വി.എം. സുധീരൻ െക.പി.സി.സി പ്രസിഡൻറായ സമയം മുതലാണ് പാർട്ടിയിലേക്ക് ഫണ്ടിെൻറ ഒഴുക്ക് കുറഞ്ഞത്. സുധീരവിരുദ്ധരായ ഗ്രൂപ് പ്രമുഖർ പണത്തിെൻറ സ്രോതസ്സുകൾ അടക്കുകയായിരുന്നു.
ഇന്ദിര ഭവനിലെ ജീവനക്കാരുടെ ശമ്പളംവരെ മുടങ്ങിയിരുന്നു. പണം നൽകാൻ കോൺഗ്രസ് അനുഭാവികളായ വ്യവസായികളടക്കം തയാറായിട്ടും സുധീരൻ സമ്മതിച്ചില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു. പിന്നീട് എം.എം. ഹസെൻറ നേതൃത്വത്തിൽ ഫണ്ട് സമാഹരണയാത്ര നടത്തിയിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രൻ കെ.പി.സി.സിയുെട തലപ്പത്തെത്തിയ ശേഷവും പണമൊഴുക്ക് കുറവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

