വീഴ്ച വ്യക്തം; രാജ്കുമാറിനെ എത്തിച്ചത് മരിച്ചശേഷമെന്ന് ആശുപത്രി സൂപ്രണ്ടിെൻറ മൊഴി
text_fieldsപീരുമേട്: റിമാൻഡ് പ്രതി രാജ്കുമാറിനെ മരിച്ചശേഷമാണ് പീരുമേട് താലൂക്ക് ആശുപത്രിയിൽ സബ് ജയിൽ അധികൃതർ എത്തിച ്ചതെന്ന് ക്രൈംബ്രാഞ്ചിന് ആശുപത്രി സൂപ്രണ്ട് മൊഴി നൽകി. ജൂൺ 21ന് രാവിലെ 10.25നാണ് ആശുപത്രിയിൽ എത്തിച്ചത്. റിമാ ൻഡ് പ്രതിയെ മരിച്ച നിലയിൽ കൊണ്ടുവന്നതിനാൽ ഇടുക്കിയിൽനിന്ന് ആർ.ഡി.ഒയെത്തി ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോ ർട്ടത്തിന് കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നെന്നും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ആനന്ദ് പ റഞ്ഞു.
അതിഗുരുതരാവസ്ഥയിൽ ജയിലിൽ കഴിഞ്ഞ രാജ്കുമാറിനെ ആശുപത്രിയിൽ എത്തിക്കുന്നതിൽ ജയിൽ അധികൃതർക്ക് വീഴ് ച സംഭവിച്ചതായി ക്രൈംബ്രാഞ്ച് ശേഖരിച്ച തെളിവുകൾ സൂചിപ്പിക്കുന്നു. മരണദിവസം രാവിലെ ജയിൽ മുറിയിൽ വീണുകിടക്കുന് ന നിലയിൽ രാജ്കുമാറിനെ കണ്ടെത്തുകയായിരുന്നെന്ന സൂചനകൾ ക്രൈംബ്രാഞ്ച് ജയിലിൽ നടത്തിയ തെളിവെടുപ്പിൽ ലഭിച്ചി രുന്നു. 20ന് രാത്രി മുഴുവൻ വേദനയിൽ പുളഞ്ഞ് രാജ്കുമാർ കരഞ്ഞുവിളിച്ചതായും സഹതടവുകാർ പറഞ്ഞിരുന്നു. മരിക്കും മുമ് പ് കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടിട്ട് നൽകിയിരുന്നില്ലെന്നും മൊഴി ലഭിച്ചു. രാത്രി അവശനായി കിടന്ന ഇയാളെ ആശുപത്രിയിൽ എത്തിക്കാനും ജയിൽ അധികൃതർ തയാറായില്ല. രണ്ടുദിവസം മുമ്പ് മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുപോയതായി പറയുേമ്പാഴും ചികിത്സ ലഭ്യമാക്കിയതായി കണ്ടെത്താനായിട്ടില്ല.
അവശനായിരുന്ന രാജ്കുമാറിനെ അഡ്മിറ്റാക്കാതെ വിട്ടയച്ചതും ദുരൂഹതയായി തുടരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സൂചനകളും രാജ്കുമാറിനു തുള്ളിവെള്ളംപോലും നൽകിയിരുന്നില്ലെന്ന ആരോപണം ശരിവെക്കുന്നതാണ്. മൂത്രസഞ്ചി ശൂന്യമായിരുന്നെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. 21ന് രാവിലെ ജീവനക്കാർ ജയിൽ ദിനാചരണത്തിെൻറ തിരക്കിലായിരുന്നു. പീരുമേട് പഞ്ചായത്ത് പ്രസിഡൻറ് ഉൾപ്പെടെ പങ്കെടുത്ത പരിപാടി മോടിയാക്കാൻ ജീവനക്കാർ ഓടി നടക്കുന്നതിനിടെ ചിലർ രാജ്കുമാർ അവശനിലയിലായത് ചൂണ്ടിക്കാട്ടിയെങ്കിലും അവഗണിക്കുകയായിരുന്നു. ഒടുവിൽ ചലനമറ്റുകിടന്ന രാജ്കുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഏതാണ്ട് ഒരുമണിക്കൂർ മുമ്പ് മരിച്ചതായാണ് നിഗമനം. നാലുദിവസം ജയിലിൽ കിടന്ന ശേഷം മരണത്തിനു കീഴടങ്ങിയ റിമാൻഡ് പ്രതിക്ക് ചികിത്സ നൽകിയില്ലെന്നത് ഗുരുതര വീഴ്ചയായാണ് വിലയിരുത്തുന്നത്.
ജയിലിലും സ്റ്റേഷനിലും തെളിവെടുത്ത് മനുഷ്യാവകാശ കമീഷൻ
പീരുമേട്: കസ്റ്റഡി മർദനത്തെ തുടർന്ന് രാജ്കുമാർ സബ്ജയിലിൽ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ ചെയർമാൻ ജസ്റ്റിസ് ആൻറണി ഡൊമനിക് ജയിലിൽ തെളിവെടുപ്പ് നടത്തി. രാജ്കുമാറിനെ ജയിലിൽ എത്തിച്ചപ്പോഴത്തെ അവസ്ഥ ഉദ്യോഗസ്ഥരോടു ചോദിച്ചറിഞ്ഞ അദ്ദേഹം ജയിലിൽ ചികിത്സ ലഭിക്കാത്ത സാഹചര്യം ഉണ്ടായോ എന്നും തിരക്കി.
ജയിലിൽ റിമൻഡ് പ്രതികൾക്കുള്ള സൗകര്യങ്ങളെക്കുറിച്ചും ആരാഞ്ഞു. രാജ്കുമാർ റിമാൻഡിലായിരുന്ന ദിവസങ്ങളിലെ ജയിൽ രേഖകൾ പരിശോധിച്ചതിൽ ചില കുഴപ്പങ്ങൾ കണ്ടെത്തിയതായി അദ്ദേഹം സൂചിപ്പിച്ചു. പരിശോധനയുടെ പശ്ചാത്തലത്തിൽ വേണ്ട നടപടി ഉണ്ടാകുെമന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഒരുമണിക്കൂറോളം ജയിലിൽ െചലവഴിച്ച കമീഷൻ പിന്നീട് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലും പരിശോധന നടത്തി.
കസ്റ്റഡി മരണം: ഒരാഴ്ചക്കകം റിപ്പോർട്ട് നൽകുമെന്ന് മനുഷ്യാവകാശ കമീഷൻ
തൊടുപുഴ: പൊലീസ് മർദനത്തെ തുടർന്ന് റിമാൻഡ് പ്രതി രാജ്കുമാർ സബ് ജയിലിൽ മരിച്ച സംഭവത്തിൽ ഒരാഴ്ചക്കകം സർക്കാറിന് വിശദ റിപ്പോർട്ട് നൽകുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്. രാജ്കുമാറിെൻറ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിൽ തെളിവെടുപ്പിെൻറ ഭാഗമായി പീരുമേട് സബ്ജയിലും നെടുങ്കണ്ടം പൊലീസ് സ്റ്റേഷനും സന്ദർശിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്്.
രാജ്കുമാറിെൻറ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, എഫ്.ഐ.ആർ തുടങ്ങി നെടുങ്കണ്ടം സ്റ്റേഷനിൽ ലഭ്യമായ എല്ലാ രേഖകളുടെയും പകർപ്പ് കമീഷൻ കസ്റ്റഡിയിൽ എടുത്തു. പീരുമേട് ജയിലിൽ തടവുകാരുമായി ആശയവിനിമയം നടത്തി. രാജ്കുമാറിെൻറ ഭാര്യ എം. വിജയ നൽകിയ പരാതി കമീഷൻ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ജസ്റ്റിസ് ആൻറണി ഡൊമിനിക് അറിയിച്ചു.
കസ്റ്റഡി മരണം ഉണ്ടായ ഉടൻ കമീഷൻ കേസെടുത്തിരുന്നു. വിശദ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശവും നൽകി. ഇതിനുശേഷം പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ഇൻക്വസ്റ്റ്, മജിസ്റ്റീരിയൽ എൻക്വയറി റിപ്പോർട്ട് എന്നിവ ഹാജരാക്കാൻ ജയിൽ മേധാവിക്ക് നിർദേശം നൽകിയെങ്കിലും രേഖകൾ ലഭ്യമാക്കിയിട്ടില്ല. കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന ശിക്ഷ നടപടി യഥാസമയം സ്വീകരിച്ചിരുന്നെങ്കിൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാമായിരുന്നുവെന്ന് ജസ്റ്റിസ് ആൻറണി ഡൊമിനിക് പറഞ്ഞു. ക്രിമിനൽ കേസുകളിൽ പ്രതികളായ 1129 പൊലീസുകാർക്കെതിരെ സർക്കാർ സ്വീകരിച്ച നടപടി അടിയന്തരമായി അറിയിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.