Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനെടുങ്കണ്ടം കസ്​റ്റഡി...

നെടുങ്കണ്ടം കസ്​റ്റഡി മരണം: ജുഡീഷ്യൽ അന്വേഷണം വേണമെന്ന്​ ചെന്നിത്തല

text_fields
bookmark_border
നെടുങ്കണ്ടം കസ്​റ്റഡി മരണം: ജുഡീഷ്യൽ അന്വേഷണം വേണമെന്ന്​ ചെന്നിത്തല
cancel

തിരുവനന്തപുരം: നെടുങ്കണ്ടം കസ്​റ്റഡി മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നി ത്തല. കിരാതമായ നടപടിയാണ്​ പൊലീസിൻെറ ഭാഗത്ത്​ നിന്ന്​ ഉണ്ടായത്​. എസ്​.ഐ അടക്കമുള്ളവർ കേസിൽ കുറ്റ​ാരോപിതരാണ്​. കേസ്​ അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ ജൂൺ 16ന്​ കസ്​റ്റഡിയിലെടുത്ത നെടുങ്കണ്ടം സ്വദേശിയായ രാജ്കുമാര്‍ കഴിഞ്ഞ 21നാണ് പീരുമേട്​ സബ്ജയിലിൽ കഴിയവെ മരിച്ചത്. പൊലീസിന്‍റെ കസ്റ്റഡി മര്‍ദനമാണ് മരണ കാരണമെന്ന് നേരത്തെ ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു.

രാജ്​കുമാറിനെ 12ന്​ തന്നെ പൊലീസിൽ ഏൽപ്പിച്ചിരുന്നെങ്കിലും 16നാണ്​ അറസ്​റ്റ്​ രേഖപ്പെടുത്തിയത്​. ഇതിൽ ദുരൂഹതയുള്ളതായി പ്രതിയെ കൈമാറിയ നെടുങ്കണ്ടം പഞ്ചായത്ത് അംഗം ആലീസ് തോമസ്​ വെളിപ്പെടുത്തിയിരുന്നു.

Show Full Article
TAGS:nedungadam custody murder kerala news malayalam news 
Web Title - Nedungadam custody murder-Kerala news
Next Story