Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കസ്റ്റഡി മരണം: മൂന്നും നാലും പ്രതികൾ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ
text_fieldsbookmark_border
തൊടുപുഴ: റിമാൻഡ് പ്രതി രാജ്കുമാർ മരിച്ച സംഭവത്തിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന നെടുങ ്കണ്ടം പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വ ാങ്ങി. മൂന്നാം പ്രതി നിയാസ്, നാലാം പ്രതി സജീവ് ആൻറണി എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങി യത്. ഒരു ദിവസത്തേക്കാണ് കസ്റ്റഡി. പ്രതിപ്പട്ടികയിലുള്ള ഇനിയും അറസ്റ്റ് രേഖപ്പെടുത്താത്ത പൊലീസുകാരെ ചോദ്യംചെയ്തതിൽനിന്ന് ലഭിച്ച വിവരങ്ങളിൽ വ്യക്തത വരുത്താനാണ് ഇവരെ കസ്റ്റഡിയിൽ വാങ്ങിയത്.
പീരുമേട്ടിൽനിന്ന് സജീവിനെ വണ്ടിപ്പെരിയാറിലും ഏലപ്പാറയിലും നിയാസിനെ തേഡ്ക്യാമ്പിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. ചൊവ്വാഴ്ച നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലും രാജ്കുമാറിനെ വൈദ്യപരിശോധന നടത്തിയ നെടുങ്കണ്ടം താലൂക്ക്ആശുപത്രിയിലും എത്തിച്ച് തെളിവെടുക്കും. ഇതുവരെ 52ഓളം പൊലീസുകാരിൽനിന്ന് ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ജൂൺ 12 മുതൽ 16വരെ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയാണ് ചോദ്യംചെയ്തത്. ഇവരിൽപലരും മൊഴികൾ മാറ്റി പറയുന്നതും മൊഴികളിലെ അവ്യക്തതയും ക്രൈബ്രാഞ്ചിനെ കുഴക്കുന്നുണ്ട്.
അതേസമയം, കസ്റ്റഡി മരണത്തിൽ കൂടുതൽ പൊലീസുകാരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് ക്രൈംബ്രാഞ്ച് നൽകുന്ന സൂചന. രാജ്കുമാർ പണം കൈമാറാൻ നടത്തിയ യാത്രകളുടെ വിവരങ്ങളും മാർച്ച് മുതൽ കസ്റ്റഡിയിലെടുക്കുന്നത് വരെയുള്ള ഫോൺ വിളികളുടെ വിവരങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചുവരുകയാണ്. രാജ്കുമാറിെൻറ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യുന്നതിന് കമീഷൻ ആവശ്യപ്പെട്ടാൽ അനുമതി നൽകുമെന്ന് ഇടുക്കി ആർ.ഡി.ഒ എം.പി. വിനോദ് പറഞ്ഞു. അതേസമയം, മകെൻറ മൃതദേഹം വീണ്ടും പരിശോധിക്കുന്നത് സ്വാഗതം ചെയ്യുന്നതായി രാജ്കുമാറിെൻറ അമ്മ കസ്തൂരി പറഞ്ഞു.
റീ പോസ്റ്റ്മോർട്ടം ആവശ്യപ്പെട്ടതായി ജസ്റ്റിസ് നാരായണകുറുപ്പ്
കൊച്ചി: ഇടുക്കി നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ് മരിച്ച രാജ്കുമാറിെൻറ മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിന് കത്ത് നല്‍കിയതായി ജുഡീഷ്യല്‍ കമീഷന് ജസ്റ്റിസ് കെ. നാരായണകുറുപ്പ്. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story