കസ്റ്റഡി മരണം: എ.എസ്.ഐ ഉൾപ്പെടെ രണ്ടുപേർകൂടി അറസ്റ്റിൽ
text_fieldsതൊടുപുഴ: സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി രാജ്കുമാർ കസ്റ്റഡിയിൽ ക്രൂരമർദനത്തിനിരയായതിനെ തുടർന്ന് സബ് ജയിലിൽ മരിച്ച സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ കൂടി അറസ്റ്റിൽ. രണ്ടും മൂന്നും പ്രതികളായ എ.എസ്.ഐ റെജിമ ോൻ, സിവിൽ പൊലീസ് ഓഫിസർ നിയാസ് എന്നിവരുടെ അറസ്റ്റാണ് തിങ്കളാഴ്ച വൈകീട്ട് രേഖപ്പെടുത്തിയത്. ക്രൈംബ്ര ാഞ്ച് പ്രത്യേക അന്വേഷണസംഘം നെടുങ്കണ്ടം ക്യാമ്പ് ഓഫിസിൽ എട്ടുമണിക്കൂർ നീണ്ട ചോദ്യംചെയ്യലിനൊടുവിൽ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊലപാതകം, അന്യായ തടങ്കൽ, ഭയപ്പെടുത്തി കുറ്റസമ്മതം നടത്തിക്കൽ, കുറ്റകൃത്യം മറച്ചുവെക്കൽ, കഠിന ദേഹോപദ്രവം, ആയുധംകൊണ്ട് മുറിവേൽപിക്കൽ, വ്യാജരേഖ നിർമിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി െഎ.പി.സി 302, 343, 331,330, 324, 323, 34 വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെയും കേസെന്നാണ് സൂചന. നെടുങ്കണ്ടം എസ്.ഐ കെ.എ. സാബു, സിവിൽ പൊലീസ് ഓഫിസർ സജീവ് ആൻറണി എന്നിവരാണ് നേരത്തേ അറസ്റ്റിലായത്. ഇവർ ഒന്നും നാലും പ്രതികളാണ്.
റെജിമോനും നിയാസും രാജ്കുമാറിനെ ക്രൂരമായി മർദിച്ചെന്ന് എസ്.ഐ സാബുവിെൻറയും സി.പി.ഒ സജീവ് ആൻറണിയുടെയും മൊഴിയുണ്ടായിരുന്നു. അവശനിലയിലായ കുമാറിനെ വൈദ്യനെ സ്റ്റേഷനിൽ എത്തിച്ച് തിരുമ്മിക്കുകയും പ്രതിഫലമായി 500 രൂപ നൽകിയതും ഡ്രൈവർ കൂടിയായ നിയാസാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. നിയാസിനെ മാത്രമാണ് തിങ്കളാഴ്ച സ്റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കുരുമുളക് സ്പ്രേയും മർദനത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ലാത്തിയും വിശ്രമമുറിയുടെ മൂലയിൽനിന്ന് കണ്ടെടുത്തതായാണ് സൂചന. 52 പൊലീസുകാരുടെ മൊഴിയാണ് ഇതുവരെ അന്വേഷണസംഘം രേഖപ്പെടുത്തിയത്.
സംഭവത്തിൽ അറസ്റ്റിലായ നാലുപേരടക്കം എട്ട് ഉദ്യോഗസ്ഥരെ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു. സി.ഐ അടക്കം നാലുപേെര സ്ഥലംമാറ്റുകയും ചെയ്തു. ഇതിൽ സസ്പെൻഷനിലുള്ള മൂന്നു പേർ കൂടി പ്രതിപ്പട്ടികയിലുള്ളതായാണ് സൂചന. കുമാറിനെ കഴിഞ്ഞമാസം 12 മുതൽ 16ന് പുലർച്ചവരെ സ്റ്റേഷനിൽ ക്രൂരമർദനത്തിന് ഇരയാക്കിയെന്നാണ് കണ്ടെത്തൽ. നാലുദിവസവും പൊലീസുകാർ മദ്യപിച്ചിരുന്നുവെന്നും ഒരുദിവസം പോലും കുമാറിനെ ഉറങ്ങാൻ അനുവദിച്ചിരുന്നില്ലെന്നും ചോദ്യംെചയ്യലിൽ തെളിഞ്ഞു. കുമാറിെൻറ രഹസ്യഭാഗങ്ങളിൽ കാന്താരി മുളക് അരച്ചുതേക്കുന്നതുൾെപ്പടെ ക്രൂരകൃത്യങ്ങളും ചെയ്തു.
ഹരിത ഫിനാൻസിൽ പണം നിക്ഷേപിച്ചവരുടെ പരാതിയെ തുടർന്ന് ജൂൺ 12നാണ് നെടുങ്കണ്ടം പൊലീസ് കുമാറിനെ കസ്റ്റഡിയിലെടുക്കുന്നത്. അനധികൃത കസ്റ്റഡിയിൽ ദിവസങ്ങളോളം തുടർന്ന മർദനത്തിനൊടുവിൽ അവശനായ ഇയാളെ 16ന് കോടതിയിൽ ഹാജരാക്കുകയായിരുന്നു. റിമാൻഡിൽ കഴിയവെ ജൂണ്‍ 21നാണ് ജയിലിൽ മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.