Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനെടുങ്കണ്ടം കസ്റ്റഡി...

നെടുങ്കണ്ടം കസ്റ്റഡി മരണം: ഇടുക്കി എസ്​.പിക്കെതിരെ നടപടിക്ക്​ സാധ്യത

text_fields
bookmark_border
നെടുങ്കണ്ടം കസ്റ്റഡി മരണം: ഇടുക്കി എസ്​.പിക്കെതിരെ നടപടിക്ക്​ സാധ്യത
cancel

തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഇടുക്കി എസ്.പി കെ.ബി വേണുഗോപാലിനെതിരെ നടപടിക്ക്​ സാധ്യത. എസ്.പിയെ തൽ സ്ഥാനത്തു നിന്ന്​ നീക്കുമെന്നും പുതിയ ചുമതല നൽകില്ലെന്നുമാണ്​ റിപ്പോർട്ട്​. അന്വേഷണ സംഘ തലവനായ ക്രൈംബ്രാഞ് ച്‌ എസ്.പി സാബു മാത്യു അന്വേഷണ റിപ്പോര്‍ട്ട് ഉന്നത പൊലീസ് മേധാവികള്‍ക്ക് സമർപ്പിച്ച ശേഷമാകും തുടർനടപടിയെന്നാണ്​ വിവരം.

ക്രൈംബ്രാഞ്ച്​ സംഘം അന്വേഷണ റിപ്പോർട്ട്​ ഡി.ജി.പിക്കും സമർപ്പിക്കും. ഈ റിപ്പോര്‍ട്ടില്‍ എസ്.പിയെ പങ്കിനെ കുറിച്ച്​ പരാമർശമുണ്ടെങ്കിൽ കർശന നടപടിയെടുക്കാനാണ്​ സാധ്യത. റിപ്പോർട്ടിൽ എസ്.പിക്കെതിരെയും ഡി.വൈ.എസ്.പിക്കെതിരെയും പരാമര്‍ശങ്ങള്‍ ഉണ്ടെന്നാണ്​ സൂചന.

രാജ്​കുമാറിനെ കസ്​റ്റഡിയിൽ വെച്ച്​ ക്രൂരമർദനത്തിനിരയാക്കിയെന്നും എസ്​.പിയുടെ അറിവോടെയാണ്​ മൂന്നാംമുറ നടന്നതെന്നും വിശദമാക്കിയ റിമാൻഡ്​ റി​​േപ്പാർട്ട്​ പുറത്തുവന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:custody deathkerala newsIdukki SPRajkumar
News Summary - Nedumkandam Custody death- Kerala news
Next Story